വോട്ട്ടേഴ്സ് ലീസ്റ്റ് പരിഷ്കാര പ്രക്രിയ നവംബർ നാലു മുതൽ ഒരു മാസക്കാലം.
ഇവയാണ് SIR നുള്ള രേഖകൾ. 51 കോടി വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ് ആർ ഐ നടപടികളാണ് രാജ്യത്ത് വരും ദിവസങ്ങളിൽ നടക്കുക. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 5.33 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ . 7 ലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവൽ ഏജന്റുമാർ (ബി എൽ എ) എസ് ആർ ഐ പ്രക്രിയയിൽ ഭാഗഭാക്കാകും. നവംബർ നാലുമുതൽ ഡിസംബർ നാലുവരെ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമം നടക്കുക. ബി എൽ ഒമാർ ഓരോ വീടുകളിലും […]
വാഹനം ഇടിച്ചു കാവുംന്തറ സ്വദേശി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ചാലിക്കരയിൽ റോഡിൽ തെന്നിവീണ ബൈക്ക് യാത്രികന് പിക്കപ്പ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നടുവണ്ണൂർ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരനായകാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) ആണ് ഗുരുതര പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. നടുവണ്ണൂർ ഭാഗത്ത് നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന റിൻഷാദ് റോഡിൽ തെന്നി വീണപ്പോൾ അതുവഴി നടുവണ്ണൂർ ഭാഗത്തേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാരാണ് റിൻഷാദിനെ 108 ആംബുലൻസിൽ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ.
തിരുവനന്തപുരം ജില്ലയിൽ സ്കൂളുകൾക്ക് അവധി.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ചൊവ്വാഴ്ച (28-10-2025) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. LP UP ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കാണ് അവധി. സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിനോടനുബന്ധിച്ചാണ് അവധി. വില്ലേജ് ന്യൂസ്.
കേരള സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും.
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ സ്വർണം നേടുന്ന അർഹരായ വിദ്യാർഥികൾക്ക് വീട് വെച്ച് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 50 വീടുകൾ വെച്ചുകൊടുക്കാൻ സ്പോൺസർമാരെ ലഭിച്ചതായി മന്ത്രി അറിയിച്ചു. മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് വിദ്യാർഥികൾക്ക് നിലവിൽ വീട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് നൽകുമെന്ന് […]
കൃഷിഭവൻ ഉള്ളൂർകൂൺ ഗ്രാമം പദ്ധതി.
തിരുവനന്തപുരം : ഉള്ളൂർ കൃഷിഭവൻ പരിധിയിൽ 40 ബെഡിൽ കുറയാതെ കൂൺ കൃഷി ചെയ്യുന്നവരും കൂൺകൃഷി ചെയ്യാൻ താല്പര്യവുമുള്ള കർഷകർ എത്രയും വേഗം ഉള്ളൂർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് മണ്ണന്തല വാർഡ് കൗൺസിലർ അറിയിക്കുന്നു.
നീലേശ്വരം തളിയിൽ നിധി ലിമിറ്റഡ്.
കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ അംഗീകാരത്തോടെ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന നീലേശ്വരം നിധി ലിമിറ്റഡ് മൂന്നാം വാർഷികപൊതുയോഗം പടിഞ്ഞാറ്റം കൊഴുവൽ പൊതുജനം വായന ശാല ഹാളിൽ യിൽ വച്ച് നടന്നു.ചെയർമാൻ എ രാജീവ്, ഓൾ ഇന്ത്യ നിധി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് അരമങ്ങാനം നീലേശ്വരം എസ് ബി ഐ മാനേജർ പി പ്രകാശൻ, ടി പി ഹരീഷ് കുമാർ, എച്ച് സുബ്രഹ്മണ്യ ഭട്ട്, ആഞ്ജനേയൻ ബി പി, കെ വി രാജൻ, […]
തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി,സെമിനാർ നടത്തി.
ഗ്രീൻമൂവ്മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് വനിതാ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ വെച്ചു തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി എന്നവിഷയത്തിൽ ശില്പ ശാല നടന്നു. രാജൻ പി (ഗ്രീൻമൂവ്മന്റ് കേരള )സ്വാഗതം പറഞ്ഞു.അഞ്ജന ഭാഗ്യനാഥ് (NIT കോഴിക്കോട്,കൊട്ടൂളിതണ്ണീർതടത്തെ ആസ്പദമാക്കി ശിൽപ്പശാലയിൽ ക്ലാസ് നയിച്ചു. EP അനിൽകുമാർ തിരുവനന്തപുരം (എഡിറ്റർ, ഗ്രീൻ റിപ്പോട്ടർ)മോഡറേറ്റ രായിരുന്നു. ഡോക്ടർ ആശാപ്രഭാകർ (മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ )ഡോ തിലാകാനന്ദൻ എന്നിവരും സംസാരിച്ചു.ബിജു എരവട്ടൂർ നന്ദി രേഖപെടുത്തി.
കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി ബിനുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച […]
തെരുവ് നായ ആക്രമിച്ചു.
കൊല്ലം ജില്ലയിൽ തേവലക്കര അരുനല്ലൂർ പടിഞ്ഞാറ് തെരുവുനായ ആക്രമണം(26/10/2025) ഇന്ന് നാലു പേരെ വീട്ടിൽ കയറി കടിച്ചു. കൂടാതെ ഒരു പോത്തിനെയുമറ്റ് പട്ടികളെയും ഈ തെരുവുനായ കടിച്ചിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്.
