കൊലപാതകം തെളിഞ്ഞു
തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി. രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ […]
വിലയിൽ സ്വർണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. […]
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ
19 ജനുവരി 2026 അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്. ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി അല്ലെങ്കിൽ സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കോ അക്കാദമിക് വിദഗ്ധർക്കോ […]
ഇടിച്ചു കയറുന്നത് ട്രാൻസ്ഫോമറിൽ
കരിങ്കുന്നം : തൊടുപുഴ–പാലാ റോഡിൽ കരിങ്കുന്നം ഗവ ആശുപത്രിക്കു മുന്നിലെ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കരിങ്കുന്നം ഗവ എൽ പി എസിനും നെടിയകാടിനും ഇടയിലുള്ള ഭാഗത്തെ ‘എസ്’ ആകൃതിയിലുള്ള വളവാണ് അപകട സ്പോട്ട്. മുൻപ് ഇവിടെ അപകടങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത ഒരു ഘടനയാണ് ഇവിടെ വളവിന്. കൊടും വളവല്ലാത്തതിനാൽ തന്നെ വേഗം കുറയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു വളവ് കഴിഞ്ഞ് അടുത്ത വളവിലേക്ക് […]
കുംഭമേളയ്ക്കായി ദീപജ്യോതി
പെരിന്തൽമണ്ണ : കേരള കുംഭമേളയിലേക്കുള്ള ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന് ഭക്ത്യാദരപൂർവം എത്തിച്ചു. സാമൂതിരി രാജാക്കന്മാരുടെ ഗുരുസ്ഥാനീയരുടെ കളരിയും മഹാമാഘ മഹോത്സവവുമായി പൗരാണിക ബന്ധമുള്ളതുമാണ് ആലിപ്പറമ്പ് മലമേൽ പെരിയേടത്ത് കേന്തോട്ടിൽ കളരി. രാവിലെ ഗണപതി ഹോമത്തിനുശേഷം അരക്കുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽനിന്നും കാളികടവ് മഹാകാളി ക്ഷേത്രത്തിൽ നിന്നുമെത്തിയ ദീപജ്യോതി പ്രയാണത്തെ ആലിപ്പറമ്പ് കളരിയിൽ സ്വീകരിച്ചു. സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ധ്വജഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. പൗരാണികതയുടെ വീണ്ടെടുപ്പും സനാതനധർമ സംരക്ഷണവുമാണ് മഹാമാഘ മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം […]
ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത
നെയ്യാറ്റിൻകര : ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. പിതാവിനെ പൊലീസ് ചോദ്യം ചെയ്‌തു. നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടില്‍ വാടകക്ക് താമസിക്കുന്ന, കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയുംമകന് ഇഹാന്‍ (അപ്പു) ആണ് വെള്ളിയാഴ്ച മരിച്ചത്. നെയ്യാറ്റിൻകര പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. പിതാവ് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതും തുടർന്ന് മരിച്ചതും എന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ഗ്രാമത്തിൽ നിന്ന് സ്വപ്ന ലോകവേദിയിലേക്ക് സൂരജ്
19-ാം വയസ്സിൽ ആരംഭിച്ച സംഗീതയാത്രയിലൂടെ ആഗോള ശ്രദ്ധ നേടികൊണ്ടിരിക്കുന്ന യുവ ഡിജെ/പ്രൊഡ്യൂസറാണ് സൂരജ് എസ്. എസ്.അന്തർദേശീയ ബാന്റു കളിലും പ്രേക്ഷകരിൽ സംഗീത വിസ്മയം കൊണ്ട് ആഹ്ലാദം നിറക്കുന്ന മ്യൂസിക് ഫിക്ഷൻ വേദികളിലും Sky Hydz എന്ന പേരിൽ ഈ ചെറുപ്പക്കാരൻ അറിയപ്പെടുന്നു എന്നറിയുമ്പോൾ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചലിലെ നരുവാമൂട് എന്നചെറിയ ഗ്രാമം മാത്രമല്ല അഭിമാനിക്കുന്നത്, മലയാളികൾ ആകെയാണ്. വളരെ വേഗം നമ്മുടെ ഇന്ത്യയും സൂരജ് എന്ന Sky Hydz നെ തിരിച്ചറിയും. Progressive House, Future Bass […]
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡൊക്കെ എന്ത്!
ഇന്‍ഡോര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പതിവായി മികച്ച പ്രകടനം നടത്തുന്ന ബാറ്റര്‍മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നവരാണ്. ഏകദിനങ്ങളിലും ഇതുപോലെ ഇന്ത്യക്കെതിരെ സ്ഥിരമായി മികവ് കാട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഹെഡ് തല ഉയര്‍ത്തി നിന്നത് ആരാധക മനസില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ ഇന്ത്യക്കെതിരായ കളിമികവില്‍ ട്രാവിസ് ഹെഡിനെയും മലര്‍ത്തിയടിക്കുകയാണിപ്പോള്‍ […]
കൊല്ലം പത്രക്കുറിപ്പ്
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20/01/2026)ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗാപാല്‍ നിര്‍വഹിക്കും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ആകാംക്ഷയിൽ ആരാധകർ
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇതിനോടകം തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ടാം ഭാഗത്തിൽ കഥ എങ്ങനെ വികസിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോർഡർ 2 നൊപ്പം ധുരന്ധർ 2 ന്റെ […]
