യുവ ദമ്പതികൾക്ക് നേരെ ആക്രമണം
ആറ്റിങ്ങൽ : ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ സുപ്രധാന കണ്ടെത്തൽ. ആറംഗ അക്രമി സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞേക്കുമെന്നാണ് പോലീസ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ ദേശീയ പാതയിൽ വെച്ച് സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവ […]
സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ് തുടങ്ങി
കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നിവയുടെ മുന്‍ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലുമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനയുടെ പുനരുജ്ജീവന ശ്രമങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിശ്വാസയോഗ്യമായ രഹസ്യവിവരത്തെത്തുടര്‍ന്നാണ് നടപടി. തൃശൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 20 ഇടങ്ങളിലായാണ് പരിശോധന. മുൻപ് നടന്ന റെയ്ഡുകളില് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ […]
യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. വിവിധ കമ്പനികളിലായി സ്റ്റാഫ് നഴ്സ്, […]
ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ
ആലപ്പുഴ : ദേശീയപാത നിർമാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. ചേർത്തല, അരൂർ മേഖലയിൽ ദേശീയപാത നിർമാണത്തിനിടെ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ചൊവ്വാഴ്ച്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ […]
കൊച്ചിയിൽ സമൃദ്ധിയുടെ പരിസരത്ത് ഇന്ദിരാ കാൻ്റീൻ ഉണ്ടാകില്ല
കൊച്ചി : കൊച്ചി നഗരത്തിലെ ആദ്യ ഇന്ദിരാ കാൻ്റീൻ ഔട്ട്ലെറ്റ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ കോർപറേഷൻ്റെ നീക്കം. മുൻ ഭരണസമിതി നടപ്പാക്കിയ സമൃദ്ധി@കൊച്ചിയെ അട്ടിമറിക്കാനാണ് യുഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന സിപിഎം കൗൺസിലർമാരുടെയും നേതാക്കളുടെയും ആരോപണത്തിൽ വിശദീകരണവുമായി മേയർ വികെ മിനിമോൾ രംഗത്തെത്തി. ഇന്ദിരാ കാൻ്റീൻ നിർമിക്കുക സമൃദ്ധി@കൊച്ചി കാൻ്റീനിൻ്റെ പരിസരത്ത് ആയിരിക്കില്ലെന്നും ഇത് മറ്റൊരു പദ്ധതിയായിരിക്കുമെന്നും മേയർ ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇന്ദിരാ കാന്റീൻ പദ്ധതിക്ക് സമൃദ്ധിയുമായി ബന്ധമുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സമൃദ്ധിയുടെ പരിസരത്ത് ഇന്ദിരാ […]
കണ്ണടച്ചു തുറക്കും മുൻപേ തീഗോളമായി
ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവനെടുത്ത വിമാനാപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ദൃക്സാക്ഷി. മുംബൈയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 100 അടി മുൻപേ വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വിമാനം താഴ്ന്നു വന്നപ്പോൾ തന്നെ അത് തകരുമെന്ന് തോന്നിയിരുന്നു. നിമിഷങ്ങൾക്കകം അത് നിലംപതിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. വിമാനം വലിയ തീഗോളമായി മാറി. അതിനുപിന്നാലെ 4-5 […]
മോദി തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകൾ ഉദ്ഘാടനം
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുരാവിലെ തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ കൂടുതൽ സന്തോഷിക്കുന്നവരിൽ തൃശൂരുകാരുമുണ്ടാവും. അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തൃശൂർ- ഗുരുവായൂർ പാസഞ്ചറാണ് മോദി ഉദ്ഘാടനം ചെയ്യുന്ന അഞ്ച് ട്രെയിനുകളിൽ ഒന്ന്. കൊവിഡ് കാലത്ത് നിറുത്തിവച്ച ഈ ട്രെയിൻ വർഷങ്ങൾക്കുശേഷമാണ് വീണ്ടും സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തെ ഉദ്ഘാടനം കഴിഞ്ഞാൽ 10.45ന് തൃശൂരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പച്ചക്കൊടി വീശി ഗുരുവായൂരിലേക്ക് യാത്രയാക്കും. 10.50ന് പൂങ്കുന്നം സ്റ്റേഷനിൽ വരവേൽപ്പുനൽകും. തുടർന്ന് 11.20ന് ഗുരുവായൂരിലെത്തും. […]
ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് പറഞ്ഞ് അമ്മയ്ക്ക് മകളുടെ ക്രൂരമർദനം
കൊച്ചി : കൊച്ചിയിൽ അമ്മയ്ക്ക് മകളുടെ ക്രൂര മർദനം. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്സ്ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ എന്ന യുവതി മാതാവിനെ മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന് ശേഷം മുങ്ങിയ നിവ്യയെ വയനാട്ടിൽനിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടിൽ നിവ്യ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഫെയ്സ്ക്രീം മാറ്റിവെച്ചത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായി. […]
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് […]
വടക്കേവിള റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം
ബാലരാമപുരം : പള്ളിച്ചൽ പഞ്ചായത്തിലെ വടക്കേവിള വാർഡിൽ കൊടിനട-വടക്കേവിള റോഡിലെ മാലിന്യക്കൂനയ്ക്കെതിരെ നാട്ടുകാരുടെ പരാതിയേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വടക്കേവിള റോഡിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ ദുർഗന്ധം കാരണം നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുന്നുകൂടുന്നതിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ വ്യാപക പരാതിയുയർന്നിരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സീനിയർ […]
