Author: Editor3

ദിലീപിനെ വെറുതെ വിട്ടതിൽ വ്യാപക പ്രതിഷേധം

കൊച്ചി : യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ദിലീപിനെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്‌ചയാണ് ശിക്ഷാവിധി. ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് […]

വർക്കലയിൽ മെഷീനുളളിൽ സാരി കുടുങ്ങി

പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം വർക്കല : വര്‍ക്കലയില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങുകയായിരുന്നു.

രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘നടനം’ ബഹറിനിൽ

ബഹറിനിലെ വാദ്യകല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ രമേഷ് ബിജൂ ചാക്ക രചിച്ച (കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ്റെ ജീവിതയാത്രയിലൂടെ കഥകളിയെക്കുറിച്ച് പറയുന്ന)നടനം എന്ന പുസ്തകം സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രി. മട്ടനൂർ ശങ്കരൻകുട്ടി മാരാർക്ക് ആദരവോടെ നൽകുന്നു വാദൃശ്രികരിക്കകം ത്രിവിക്രമൻ.

രാഷ്‌ട്രപതിയുടെ വാത്സല്യം

കൊച്ചി : വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വേദയുടെ കവിളില്‍ തലോടുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലും തരംഗമായി. നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ രാഷ്‌ട്രപതി, വേദയുടെ കവിളില്‍ തലോടുന്ന ചിത്രമാണ് ശ്രദ്ധനേടിയത്. രാഷ്‌ട്രപതിയുടെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്റര്‍ ഹാന്‍ഡിലിലുമാണ് വേദയുടെ ചിത്രവും ഇടംപിടിച്ചത്. രാഷ്‌ട്രപതി ചിത്രം പങ്കുവെച്ച് 9 മണിക്കൂറിനകം ഒന്നരലക്ഷം പേരാണ് കണ്ടത്. കൊച്ചിന്‍ നേവല്‍ ബേസിന്റെ കീഴിലുള്ള സീ കേഡറ്റ്‌സ് കോര്‍ അംഗമാണ് വേദ. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ഏഴാം […]

8 വയസ്സുകാരന് ദാരുണാന്ത്യം

വർക്കല : വീടിനുമുന്നിൽവെച്ച്‌ പാമ്പിന്റെ കടിയേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു. പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെ മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ് […]

രാഹുൽ മാങ്കൂട്ടത്തിൽ MLAയെ അറസ്റ്റ് ചെയ്യരുത്

ഹൈക്കോടതി കൊച്ചി : രാഹുലിനെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രോസിക്യുഷൻ എതിർപ്പ് കോടതി തള്ളിക്കളഞ്ഞു. വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന MLA യുടെവാദം കോടതി പരിഗണിച്ചു. പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്.

ദേശീയ പാത പിളർന്നു

ഓയൂർ : ദേശീയപാതയിൽ കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്നു. സർവ്വീസ് റോഡ് പിളർന്ന് മാറി. വാഹനങ്ങൾ അപകടത്തിൽ പെടാതെ അൽഭുതകരമായി രക്ഷപ്പെട്ടു. മനോജ് ബി കെ നായർ വില്ലേജ് ന്യൂസ്.

അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല. മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പവിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.

ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്. പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക്എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ്ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.

ശബരിമല തീർഥാടകരുടെ വാഹനം സ്കൂൾ ബസിലിടിച്ചു

കോട്ടയം : പാലാ – പൊൻകുന്നം റോഡിൽ‌ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുഎന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back To Top