Author: Editor3

‘സുജലം സുലഭ’ത്തിലും വെള്ളത്തിനായി കാത്തിരിപ്പ്

തിരുവനന്തപുരം : നഗരത്തിൽ പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കുന്നതിന് പുറമെ ആവശ്യക്കാർക്ക് വെള്ളം ടാങ്കറിലെത്തിക്കുന്നതിന് രൂപം നൽകിയ ‘സുജലം സുലഭം” പദ്ധതി,കാര്യക്ഷമമാക്കുന്നതിലും വാട്ടർ അതോറിട്ടിക്ക് വിമുഖത.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്ട്‌ ട്രിവാൻഡ്രം ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്താൽ വെള്ളമെത്തിക്കുന്ന സംവിധാനമാണിത്. 2020ലാണ് കോർപ്പറേഷനും വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയത്. ജലദൗർലഭ്യം രൂക്ഷമാവുന്ന ദിവസങ്ങളിൽ കുടിവെള്ളം ബുക്കിംഗ് ആപ്പ് വഴി ലഭിക്കും. 110 ടാങ്കർ വാഹനങ്ങളാണ് വെള്ളമെത്തിക്കാൻ രജിസ്റ്റർ സർവീസ് നടത്തുന്നത്.എന്നാൽ ഇവയ്ക്ക് വെള്ളം ആവശ്യാനുസരണം നിറയ്ക്കാനുള്ള […]

ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ

ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ. കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ […]

ഭാരതിയ ചികിത്സാ വകുപ്പ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്തി ലൈഫ് ക്യാമ്പയിൻ നടത്തപ്പെട്ടു.

പാമ്പാടി : കേരള സർക്കാർ ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷനും, ഭാരതീയ ചികിത്സാ വകുപ്പ് , പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയുർവേദ ആരോഗ്യ സ്ഥാപനങ്ങളും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ & എക്സ്പോ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഡ്വക്കറ്റ് സിജു കെ ഐസക് പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി പ്രോഗ്രാമിനോട് അനുബന്ധിച്ച് രാവിലെ 9 മണി മുതൽ […]

സ്ലാബ് തകർന്ന് മൂന്ന് മരണം

കോഴിക്കോട് : വലിയങ്ങാടി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന അപകടത്തിൽ മൂന്ന്‌ പേർ മരിച്ചു. കോഴിക്കോട് ജബ്ബാർ , അഷ്റഫ് ബഷീർ എന്നീ തൊഴിലാളികളാണ് മരിച്ചത് .കോഴിക്കോട് കോർപ്പറേഷൻ്റെതാണ് കെട്ടിടം. ബി ജെ പി കനത്ത പ്രതിഷേധം ഉയർത്തുന്നു. മേയർ ഒളിവിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം അംഗീകൃത ലാബ് ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി കോഴ്‌സ് പാസായ 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706462

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സില്‍  (എസ്.ടി എച്ച്.എസ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളിലെക്കാണ് നിയമനം. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ എം.ടെക്, എം.എസ്.സിയും, പി.എച്ച്.ഡി, നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്ല്‍ പി എച്ച്.ഡി- നെറ്റ് അഭികാമ്യം). പ്രായപരിധി പൊതുവിഭാഗം- 2026 ഫെബ്രുവരി 14ന്  45 വയസ്, ഓ ബി സി 48 വയസ്, എസ്.സി, എസ്.ടി […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്സ് ഹോമിയോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു-

യോഗ്യത –  പ്ലസ് ടു, ജി.എന്‍.എം. ഡിപ്ലോമയും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ് (BCCPN) കോഴ്സും KNMC രജിസ്ട്രേഷനും അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം – 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04994 255582

സേവിങ് അക്കൗണ്ട് ആരംഭിച്ചു

തൊഴിലാളി ക്ഷേമനിധി നിയമം 1975 ന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കിട്ടാ കുടിശ്ശിക, ബോണസ്, ഗ്രാറ്റിവിറ്റി, ലഭിക്കാത്ത ശമ്പളം തുടങ്ങിയവ കാര്യക്ഷമമായി സ്വീകരിക്കുന്നതിനും  തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ബന്ധന്‍ ബാങ്കില്‍ നിന്നും സേവിങ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബന്ധന്‍ ബാങ്ക് അക്കൗണ്ട് പേര് –  കേരള ലേബര്‍ വെര്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അക്കൗണ്ട് നമ്പര്‍ – 20200132018129. ഐ.എഫ്.എസ്.സി – BDBL 0001621. ബ്രാഞ്ച് – […]

ഏഴ് വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം : ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന മരിച്ചത്. ലസ്നക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലക്കും മറ്റൊരു മകള്‍ മിന്‍സക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി […]

ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചതായി ആരോപണം. ചക്കപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസില്‍ കുടുംബം പരാതി നല്‍കി. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ശ്വാസതടസത്തിന് കുഞ്ഞിനെ ആവിപിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകളെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിനെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് പരാതിയില്‍ […]

Back To Top