കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടുന്നത്. ജയിലിനകത്തേക്ക് മൊബൈൽ ഫോണും മറ്റ് നിരോധിത വസ്തുക്കളും എത്തിച്ചുനൽകുന്ന ഒരു വലിയ […]
ന്യൂനമർദം: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ […]
കാസർഗോഡ് കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം
പുലർച്ചെ ഗൃഹനാഥൻ അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത് കാസർഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നിഗമനം. […]
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് […]
കോട്ടയത്ത് ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു
കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത് കോട്ടയം: പാലായിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂടിളകി നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെയായിരുന്നു സംഭവം. കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത സമയത്തായിരുന്നു സംഭവം. ബാനർഡിസ്പ്ലേ ചെയ്ത സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ […]
‘കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ ‘മോദി അരിയാണ്’: പിണറായിയുടേത് ഒരു മണി പോലുമില്ല’: ജോര്‍ജ് കുര്യൻ
ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു കൊച്ചി: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവന്‍ ‘മോദി അരി’ ആണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഒരു മണി അരി പോലും പിണറായി വിജയന്റെതായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ വിളിച്ചുപറയാതിരുന്നതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. ഇനി ഇക്കര്യം വിളിച്ചു പറയാൻ ബിജെപി പ്രവർത്തകരോട് പറയേണ്ടിവരുമെന്നും കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും […]
വനിതാനേതാക്കളടക്കം രാഹുൽ രാജി വയ്ക്കണമെന്ന നിലപാടുള്ളവരായിട്ടും കോൺഗ്രസ് തയ്യാറാകാത്തതെന്തുകൊണ്ട് ? ബിജെപി
രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യുമെന്നും ബിജെപി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: “എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടി.” വികസിത കേരളമെന്ന ഉറച്ച ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേരള ഘടകം. അതേ സമയം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവർത്തികളോട് […]
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല
സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങി തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനാധികാരം സർക്കാർ ഏറ്റെടുത്തതോടെ ഇതിൽ മാനേജ്മെന്റുകൾക്ക് ഇനി നിയന്ത്രണമില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജില്ലാതല സമിതികൾ തിരഞ്ഞെടുക്കുന്നവർക്കു നിയമനം നൽകുന്ന ചുമതല മാത്രമാകും മാനേജ്മെന്റുകൾക്ക്. ഈ സമിതിയിൽ മാനേജ്മെന്റിന് പ്രാതിനിധ്യവുമില്ല. സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ […]
അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; പ്രാർത്ഥനയോടെ സുഹൃത്തുക്കൾ
അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പരിപാടിക്ക് ശേഷം തളർന്ന് വീണു
ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ മൂന്ന് പേർക്ക് പൊള്ളലേറ്റു
റാന്നി: വാതക ശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ചിരട്ടയിൽ വച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തതാണ് കാരണമെന്ന് പറയുന്നു.
