എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് ടെക്നീഷ്യൻ മരിച്ചു
സഹപ്രവർത്തകനോടൊപ്പം എ.സിയുടെ തകരാർ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാൽവഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത് തിരുവനന്തപുരം: എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് എ.സി സർവീസ് സെന്ററിലെ ജീവനക്കാരന് മരിച്ചു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. പൊറ്റയിൽ കുന്നുവിള വീട്ടില്‍ രാജന്റെയും രാമനിയുടെയും മകൻ അഖിൽരാജാണ് (21) മരിച്ചത്. പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ എസി നന്നാകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ രണ്ടാം നിലയിൽ വെച്ച് എ.സി നന്നാക്കുന്നതിനിടെ യുവാവ് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. […]
‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല; പരാതി ചോർച്ചാവിവാദത്തിൽ എം വി ഗോവിന്ദൻ
പിബിക്ക് നല്കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് പരാതി നല്കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു എം വി ഗോവിന്ദൻ തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് നല്കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദം അസംബന്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി. പിബിക്ക് നല്കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് പരാതി നല്കിയ […]
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം
വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് അനയ കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാംക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനിബാധിച്ചാണ് മരണം […]
വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ കേരള ഹൈക്കോടതി തടഞ്ഞു
വേടൻ മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്ന് പരാതിക്കാരി പറഞ്ഞു റാപ്പർ വേടൻ കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്റെ അറസ്റ്റ് […]
‘സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും’: മന്ത്രി വി ശിവൻകുട്ടി
പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക മന്ത്രി വി ശിവൻകുട്ടി ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ […]
‘യുവനേതാവിൽ നിന്നുള്ള ദുരനുഭവം പാർട്ടിയിലെ മുതിർന്നവരോട് പറഞ്ഞപ്പോൾ മറുപടി അതവന്റെ കഴിവ്’ യുവനടി
ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ധാർമികതയുണ്ടെങ്കിൽ മുതിർന്ന നേതാക്കൾ ഇത്തരം യുവ നേതാക്കളെ നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് റിനി യുവ രാഷ്ട്രീയ നേതാവിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞപ്പോൾ, ‘അത് അവന്റെ കഴിവാണ്’ എന്ന് ഒരു പ്രമുഖ വ്യക്തി പരിഹസിച്ചതായി മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്ജ് വെളിപ്പെടുത്തി. ആരോപണവിധേയനായ വ്യക്തിയെ പിന്തുണയ്ക്കുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് […]
അയ്യയ്യേ നാണക്കേട്…; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം
വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇത് നാണക്കേടാണെന്നും രാഹുൽ രാജിവെച്ചു പോകണം എന്നുമാണ് ബിജെപി പ്രവർത്തകർ മുഴക്കുന്ന മുദ്രാവാക്യം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണ കുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. കേരളത്തിനു മുഴുവൻ രാഹുൽ […]
ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ
അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു ആദർശ്, അപകടത്തിൽപെട്ട ബൈക്ക് തിരുവനന്തപുരം: പാലോട് മടത്തറയിൽ ടെക്നോപാർക്ക് ജീവനക്കാരനായ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ […]
ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ കേസ്
രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് ആരോപണം മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ മലപ്പുറം: ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണാ ജോർജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മനപ്പൂർവം പ്രശ്നം […]
വേടനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു;ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല
സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടി ആവശ്യപ്പെട്ടു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് […]
