Author: Editor3

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല; മകനെ ജയിലിലടച്ചു

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ ആർഡിഒ ജയിലിലടച്ചു. ആർഡിഒ കോടതിയുടെ വാറണ്ട് പ്രകാരമാണ് ജയിലിൽ അടച്ചത്. മടിക്കൈ സ്വദേശിയായ പ്രതീഷിനെ (46) നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ ഏലിയാമ്മ ജോസഫ് (68) ആണ് മകനെതിരെ കാഞ്ഞങ്ങാട് ആർഡിഒ കോടതിയിൽ പരാതി നൽകിയത്. കോടതി ഉത്തരവിട്ടിട്ടും ചെലവിന് കൊടുക്കാത്തതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിമാസം രണ്ടായിരം രൂപ മകൻ നൽകണമെന്ന് […]

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി മന്ത്രി സജി ചെറിയാൻ; വന്നത് പലതും തിരക്കഥകൾ

റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വെറും തിരക്കഥകൾ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. ആരേ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന കുറേ തിരക്കഥകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളയുടെ ക്യൂ18ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരെയും ഊഹിച്ച് അവരുടെ ജീവിതം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ ഒരു നടന്റെയും പേര് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ […]

കാസർഗോഡ് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും അസ്വസ്ഥതയും ; 15ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയകുട്ടികൾ സമീപത്തെ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങി കഴിച്ചത് കാസർകോട് കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഛർദിയും അസ്വസ്ഥതയുമുണ്ടായ 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയതായിരുന്നു കുട്ടികൾ. ഇവർ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുമായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ […]

സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ; ആശംസയുമായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്

മലങ്കര ഓർ‍ത്തഡോക്സ് സുറിയാനി സഭ സമൂഹത്തിൽ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പറഞ്ഞു ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത സി.പി രാധാകൃഷ്ണന് ആശംസകൾ നേർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്. ഏവരെയും സൗമത്യയോടെ ചേർത്തുനിർത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാൻ കഴിയട്ടെയെന്നാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസിന്റെ വാക്കുകൾ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ആശംസ അറിയിച്ചത്. […]

വ്ലോ​ഗർ മുകേഷ് എം. നായർ പെൺകുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോർട്ട്

ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വ്ലോഗർ മുകേഷ് എം. നായർക്കെതിരെയുള്ള കേസിൽ പോക്സോ കുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനിൽക്കുന്നത്. പെൺകുട്ടി ആദ്യം നൽകിയ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ പിന്നീട് മൊഴിയിൽ കൂട്ടിച്ചേർത്തത് സംശയാസ്പദമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണ ദൃശ്യങ്ങൾ […]

തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച  അവധി

ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (സെപ്റ്റംബർ 9) അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, നഗരത്തിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ […]

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/09/2025) മുതൽ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് […]

മരിക്കും മുമ്പ് അമ്മയ്ക്ക് സന്ദേശമയച്ചു; 4 മാസം മുൻപ് വിവാഹിതയായ 21കാരി ജീവനൊടുക്കി

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് 4 മാസം മുൻപ് വിവാഹിതയായ 21കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. മേൽപ്പറമ്പ് അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ. നന്ദന (21) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് താൻ മരിക്കാൻ പോവുകയാണെന്ന് നന്ദന അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു. പെരിയ ആയംപാറ വില്ലാരംപെതി സ്വദേശികളായ കെ. രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന. പ്രണയത്തിലായിരുന്ന നന്ദനയും രഞ്ജേഷും ഏപ്രിൽ […]

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത് അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ‌ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) ആണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അതീവ ​ഗുരുതരാവസ്ഥയിലാണ് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വയനാട് […]

‘സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ

കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറ‍ഞ്ഞു തിരുവനന്തപുരം: സോഷ്യൽമീ‍ഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസെന്ന് വി ഡി സതീശൻ. കോൺ​ഗ്രസ് റീൽസുകളിൽ കാണുന്നതല്ലെന്നും കോൺ​ഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺ​​ഗ്രസിന് ധീരന്മാരായ പ്രവർത്തകരുണ്ട്. അവരെയൊന്നും അണുവിടെ ചലിപ്പിക്കാൻ ഇവിടത്തെ പ്രചരണങ്ങൾക്ക് കഴിയില്ല. […]

Back To Top