Author: Editor3

സബ് രജിസ്ട്രാർ ലക്ഷ്‌മി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ജവഹർനഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി മറിച്ചുവിൽക്കാൻ ഒത്താശചെയ്ത കള്ളിക്കാട് സ്വദേശിയായ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്ന് വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. തട്ടിപ്പിന് കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കണ്ടെത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ ഉത്തരവ്. കൈക്കൂലിപ്പണം ലക്ഷ്‌മിയുടെ അക്കൗണ്ടിലെത്തിയതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ബിനാമി ഇടപാടിലേക്കായി മറ്റാരെയെങ്കിലും ഏൽപിച്ചോ അതോ മറ്റേതെങ്കിലും സ്വകാര്യ ധനകാര്യ […]

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം

തിരുവനന്തപുരം : ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലാ അക്കാഡമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ.കെ.സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ അനിൽകുമാർ,അസോസിയേറ്റ് പ്രൊഫസർ ദക്ഷിണ സരസ്വതി,അസോസിയേറ്റ് പ്രൊഫസർ പ്രജിത എന്നിവർ പങ്കെടുത്തു.

അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനിൽ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ ബസുകൾ കട്ടപ്പുറത്താണെന്നും ലേഖനത്തിൽ […]

നെല്ല് സംഭരണം : സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും

നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64 . 5% ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 സീസൺ മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിൽ ഉണ്ടായ മ്പാമ്പത്തിക സാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. 2017 സെപ്റ്റംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത്, നെല്ല് സംസ്കരണത്തിൽ കിട്ടുന്ന അരിയുടെ ഔട്ട് ടേൺ […]

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഐപിആര്‍ഡി

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ […]

‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പ്

കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നിർവഹിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫീസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയിസ് അധിഷ്ഠിത പരാതി സമർപ്പണമാണ് […]

ഗൂഗിളിനെയും ചാറ്റ് ജിപിടിയെയും ഞെട്ടിച്ച്‌ ഇന്ത്യയുടെ ‘സര്‍വം എഐ’

ബംഗലരു : ആഗോള എഐ രംഗത്തെ അതികായന്മാരായ ഗൂഗിളിനെയും ഓപ്പണ്‍ എഐയെയും പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് സർവം എഐ.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി വികസിപ്പിച്ച ‘സർവം വിഷൻ’ എന്ന ഒസിആർ (Optical Character Recognition) ടൂള്‍ ഇന്ത്യൻ ഭാഷകളിലെ രേഖകള്‍ വായിക്കുന്നതില്‍ ഗൂഗിള്‍ ജെമിനിയെക്കാളും ചാറ്റ് ജിപിടിയെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോകശ്രദ്ധ നേടി സർവം വിഷൻ സമീപകാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടുകള്‍ പ്രകാരം, olmOCR-Bench എന്ന ആഗോള ബെഞ്ച് മാർക്കില്‍ സർവം വിഷൻ 84.3 ശതമാനം […]

സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ഡ്രൈവര്‍ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടക്കും.10-ാം ക്ലാസ് പാസ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (ഇതില്‍ അഞ്ചു വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം) എന്നീ യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന അപേക്ഷ രേഖകള്‍ […]

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക ടീച്ചര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എ.ടി.എല്‍. ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18 നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്‌കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ തസ്തികളിലേയ്ക്ക് ഫെബ്രുവരി 19 നും സ്‌കൂളില്‍ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും […]

വിജ്ഞാന്‍വാടി കോ-ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാന്‍ വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതി-യുവാക്കളെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരും 21-45 വയസ്സിനിടയില്‍ ഉള്ളവരുമായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. നിശ്ചിത ഫോമിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഫെബ്രുവരി […]

Back To Top