പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച്

ലഖ്‌നൗ : ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരത. മെയിൻ പുരിയിലെ കോട്‌വാലി നഗർ പ്രദേശത്താണ് സംഭവം. വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയിൽ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാർത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേൽപിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു. അതേസമയം വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം പറഞ്ഞു. ഇക്കാര്യം പിടിഎ യോഗത്തിൽവെച്ച് വിദ്യാർത്ഥിയുടെ മാതാവിനെ അറിയിച്ചിരുന്നു. […]

ജില്ലാ മെറിറ്റ് അവാർഡ്

2024 മാർച്ചിൽ എസ്.എസ്.എൽ.സി\ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/വിഎച്ച്എസ്ഇ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വേണ്ടി ക്ഷണിച്ച ജില്ലാ മെറിറ്റ് അവാർഡിന്റെ അപേക്ഷ പോസ്റ്റൽ വഴി കോളേജ് എജ്യൂക്കേഷൻ ഡയറക്ടറേറ്റ് കാര്യാലയത്തിൽ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: dcescholarship.kerala.gov.in,  9446780308.

സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷിക്കാം

കേരള സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും, അദ്ധ്യാപകരേയും, ആയുർവേദ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി വരുന്ന വ്യക്തികളേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, മാർഗ്ഗ നിർദ്ദേശങ്ങൾ, അവാർഡ് നിർണ്ണയത്തിനുള്ള രൂപരേഖ, മാനദണ്ഡം എന്നിവ www.ism.kerala.gov.in, www.nam.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അപേക്ഷകൾ/നോമിനേഷനുകൾ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പാൾ വഴി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും, ഭാരതീയ ചികിത്സാ വകുപ്പിലേയും, സ്വകാര്യ മേഖലയിലേയും അപേക്ഷകൾ/നോമിനേഷനുകൾ അതത് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഫെബ്രുവരി 16 വൈകിട്ട് 5ന് മുമ്പായി സമർപ്പിക്കണം.

അധ്യാപക പേറ്റന്റുകളുടെ വാണിജ്യവത്കരണം

കെ-ഡിസ്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകരുടെ പേറ്റന്റുകൾ വാണിജ്യവത്കരിക്കുന്നതിനായി പദ്ധതി ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്ക് സ്വന്തമായോ സഹ ഉടമസ്ഥതയിലോ ഉള്ള പേറ്റന്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാം. സർവകലാശാലാ സംവിധാനത്തിലെ നിലവിലുള്ള ബൗദ്ധിക സ്വത്തവകാശ പരിസ്ഥിതി വിലയിരുത്തുന്നതിനും, വാണിജ്യവത്കരണം, വ്യവസായ വിനിയോഗം എന്നിവയ്ക്ക്‌ സാധ്യതയുള്ള സാങ്കേതികവിദ്യകൾ തിരിച്ചറിയുന്നതിനുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. യോഗ്യരായ അധ്യാപകർക്ക് seed@kdisc.kerala.gov.in ലേക്ക് ‘Faculty Patent _ Your Name’ എന്ന തലകെട്ടോടുകൂടി പേറ്റന്റ് വിശദാംശങ്ങൾ സമർപ്പിക്കാം.

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് അല്ലെങ്കിൽ ഡിഗ്രി / വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ N.T.C./N.A.C 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ […]

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറിയുടെ എറണാകുളത്തുള്ള ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അക്കൗണ്ട്സ്, ടൈപ്പിംഗ്, ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കേണ്ട തസ്തികയിലേക്ക് ബി.കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് എന്നിവയ്ക്കൊപ്പം ജി.എസ്.ടി, ഇൻകം ടാക്സ്, ടാലി, ഇ-ടെൻഡർ നടപടികൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്‌പോർട്ട് സൈസ് […]

ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബി​ഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോ​ഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി.

മലയാളിയുടെ പോക്കറ്റ് കാലിയാകും

കല്ലറ : തേങ്ങ വിലയ്‌ക്കൊപ്പം ഉയര്‍ന്ന് ഇളനീര്‍ വിലയും. ഒരാഴ്ച മുമ്പ് 35 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോള്‍ 50 രൂപയായി. വേനല്‍ച്ചൂടില്‍ ഇളനീര്‍ വില്പന വര്‍ദ്ധിച്ചത് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയര്‍ന്നു നില്‍ക്കുകയാണ്. തേങ്ങയ്ക്കും ഇളനീരിനും വന്‍ ക്ഷാമം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് […]

Back To Top