പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

2026 ഫെബ്രുവരി 09, തിരുവനന്തപുരം സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പ്രഖ്യാപിക്കുകയാണ്.കേരള അക്കാദമി ഫോർ സ്‌കിൽസ്എക്‌സലൻസിനെ (കെയ്‌സ്) സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകളാണ് പ്രഖ്യാപിക്കുന്നത്. ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും · സ്‌കിൽ സെക്രട്ടറിയേറ്റ്: കെയ്‌സിനെ ഒരു ഏകജാലക സംവിധാനമായി മാറ്റുന്നതിനായി ഗവേണൻസ് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഫ്രെയിംവർക്ക്’ രൂപീകരിച്ചു.· വികേന്ദ്രീകൃത മാതൃക: രാജ്യത്താദ്യമായി ജനകീയ […]

23 കാരിയുടെ പരാതി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് സമീപത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ. ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞതെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്നും മേയർ വിവി രാജേഷ് പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗമാണ് ഉദ്യോഗസ്ഥർ പൂട്ടിയത്. വലിയ നിയമലംഘനമാണ് […]

 നാടിന് നോവായി സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കോട്ടയം : പ്രാർഥനകൾ വിഫലം, നാടിനെ കണ്ണീരിലാഴ്ത്തി അനിയന് പിന്നാലെ ചേച്ചിയുടെയും മരണം. ചേനപ്പാടി കിഴക്കേക്കര പരേതനായ നാഗമറ്റം സന്തോഷിൻ്റെയും ഭാര്യ ശ്രീജയുടെയും മകൻ ശ്രീനാഥ് (അപ്പു – 22), മകൾ ശ്രീലക്ഷ്മി (അമ്മു – 27) എന്നിവർക്കാണ് ദാരുണാന്ത്യം. പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രീനാഥ് മരിച്ചു മണിക്കൂറുകൾക്കമാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലക്ഷ്മിക്കും ജീവൻ നഷ്ടപ്പെട്ടത്. ഇരുവരുടെയും സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ശനിയാഴ്ച രാത്രി 8:10ന് കടപ്പാട്ടൂർ ബൈപ്പാസിൽ […]

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലെന്ന് വിഡി

കണ്ണൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് സതീശൻ തള്ളിയത്. പിവി അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർഥത്തിലാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നാണ് വിഡി സതീശൻ പറയുന്നത്. […]

ചലച്ചിത്രകഥ രചനാമത്സരം

തിരുവനന്തപുരം : – വേക്കപ്പ് കൾച്ചറൽ ഫോറം സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി ചലചിത്ര കഥാരചന മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് അധികൃതർ സാക്ഷി പ്പെടുത്തിയ സൃഷ്ടികൾ ഏപ്രിൽ പതിനഞ്ചാം തീയതിക്ക് മുമ്പായി സെക്രട്ടറി വേക്കപ്പ് കൾച്ചറൽ ഫോറം ,TC 91/910, വെൺപാലവട്ടം, ആനയറ തിരുവനന്തപുരം 695029 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. മത്സരത്തിന് ഏതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല. വിശദവിവരകൾക്ക് ഫോൺ നമ്പർ : 8137898339 , 9995515884 ൽ ബന്ധപ്പെടെണമെന്ന് സെക്രട്ടറി അറിയിച്ചു.

ആറ്റുകാൽ പൊങ്കാല മഹോത്സവം

എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ […]

അവയവമാറ്റ ആശുപത്രി ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃകാ ഇടപെടല്‍

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു. ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍േറഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് […]

കേരള ഒദ്യോഗിക ഭാഷ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ 20% ഡിസ്കൗണ്ടിൽ ലഭ്യമാക്കും

കേന്ദ്ര ആക്ടുകളുടെ മലയാള പരിഭാഷ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ സ്ഥിതി ചെയ്യുന്ന കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) കമ്മീഷൻ. എല്ലാ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടിൽ ലഭ്യമാക്കുന്നു. കൂടാതെ ഭാരതത്തിന്റെ ഭരണഘടനയുടെ നാളിതുവരെയുളള ഭേദഗതികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാപതിപ്പിന്റെ വില്പന നടന്നുവരുന്നു.  1000 രൂപ മുഖവിലയുളള പതിപ്പ് 20 ശതമാനം കിഴിവിൽ 800 രൂപ വിലയിൽ കമ്മീഷൻ ഓഫീസിൽ നിന്നും നേരിട്ടോ, സെക്രട്ടറി, കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണ) കമ്മീഷൻ, ‘മിലൻ’ T.C 30/1633 KSV-120, പളളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം – 695 024 എന്ന മേൽവിലാസത്തിൽ 900 രൂപ (തപാൽ […]

ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍

ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ സ്വീകരിക്കും ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്. എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണവും ഉള്‍പ്പെടുത്താവുന്നതാണ്. ക്യാമറയിലും മൊബൈല്‍ഫോണിലും പകര്‍ത്തിയതുള്‍പ്പെടെയുള്ള ചിത്രങ്ങളും റീലുകളും മത്സരത്തില്‍ എന്‍ട്രികളായി അയക്കാം. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് ക്യാഷ് […]

നിലയ്ക്കല്‍ അന്നദാന ക്രമക്കേട്

കൊച്ചി : നിലയ്ക്കല്‍അന്നദാനവുമായിബന്ധപ്പെട്ടസാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്താല്‍ക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പച്ചക്കറികളുംമറ്റ്അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച് ദേവസ്വം ഫണ്ടില്‍ നിന്ന് 59.98ലക്ഷംരൂപതട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി നടപടി. ദേവസ്വം ബോര്‍ഡ് വിജില ന്‍സുംസംസ്ഥാനവിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസറായിരുന്നജയപ്രകാശ്,ശബരിമലമുന്‍എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്,സുധീഷ്‌കുമാര്‍,ജൂനിയര്‍സൂപ്രണ്ട്വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന്കണ്ടെത്തിയിരുന്നു. […]

Back To Top