മൃതദേഹം അഴുകിയ വെള്ളവും കുടിച്ചു
കഴിഞ്ഞ 10 വർഷമായി സുനിൽ സാഹുവും ഭാര്യയും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. 6 മാസങ്ങൾക്കു മുൻപ് അവർക്കൊരു മകൻ പിറന്നു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച, ഡിസംബർ 31ന്, ആ കുഞ്ഞ് മരിച്ചു. ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജല ദുരന്തത്തിന്റെ എട്ടാമത്തെ ഇര. മറാത്തി മൊഹല്ലയിലെ അവ്യാൻ സാഹു എന്ന ആ കുഞ്ഞിന് കഴിക്കാനുള്ള പാൽപ്പൊടി നേർപ്പിക്കാൻ ഉപയോഗിച്ചത് പൈപ്പ് വെള്ളമായിരുന്നു. ഛർദിയും വയറിളക്കവും ബാധിച്ചായിരുന്നു ആ പിഞ്ചു കുഞ്ഞിന്റെ മരണം. ശുചിമുറി മാലിന്യം കലർന്ന ശുദ്ധജല വിതരണ പൈപ്പിലൂടെ […]



