നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജനുവരി 1 മുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ജനുവരി 1ന് ആരംഭിക്കും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും […]

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും

ശിവഗിരി മഠത്തിന് കർണാടകയിൽ 5 ഏക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിദ്വേഷക പ്രസംഗകരോട് ഗുരുദേവ ദർശനം വായിക്കാൻ ആവശ്യപ്പെടുന്നു. വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കാം. സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണെന്നും ഭാവിയിലേക്ക് […]

പുതുവർഷം തിരിച്ചടി

ൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ എണ്ണ കമ്പനികൾ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ല. 2026 ജനുവരി 1 മുതൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധന ന നിലവിൽ വന്നു.  Post Views: 13

പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി

പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ആഘോഷങ്ങളിൽ പങ്കുചേരാമെന്നുള്ള പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നതെന്നും കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നതെന്നും മുഖ്യമന്ത്രി ആശംസകൾ നേർന്നു.”

ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. […]

ഇ – ബസുകൾ തിരിച്ചയയ്ക്കും

ഇ – ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ ആണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ – ബസുകൾ നഗരത്തിന് പുറത്തും ഓടുന്നുണ്ടെന്നായിരുന്നു മേയറുടെ ആരോപണം. ഇ – ബസുകൾ ഉടൻ തിരിച്ചെത്തിക്കുമെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് മറ്റ് സ്ഥലങ്ങളിൽ ബസ് ഓടിക്കുന്നതെന്നും മേയർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ് കുമാർ […]

സ്നേഹത്തുമ്പീ …….

ഇംഗ്ലീഷ് മാസങ്ങളിൽ ഏറ്റവും സുന്ദരമായ മാസം ഡിസംബറാണത്രേ .യൂറോപ്യൻ രാജ്യങ്ങളിലാണ് ഡിസംബർ എത്തുമ്പോഴേക്കും ജനങ്ങളുടെ ആവേശം കൊടുമുടിയിൽ എത്താറുള്ളത്. ക്രിസ്തുമസ്സിനേയും പുതുവത്സരത്തേയും വരവേൽക്കാനുള്ള ആവേശത്തിൽ പ്രകൃതി പോലും കുളിരണിഞ്ഞ് ഡിസംബറിനെ കൂടുതൽ മനോഹരമാക്കുന്നു . ഡിസംബറും ഈ വർഷവും വിടവാങ്ങുന്ന അവസരത്തിൽ2005 -ൽ പുറത്തുവന്ന “ഡിസംബർ ” എന്ന മലയാള ചലച്ചിത്രം പെട്ടെന്ന് ഓർമ്മയിലേക്ക് കടന്നുവന്നു .ഈ ചിത്രം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വരാൻ കാരണം “ഡിസംബർ ” എന്ന ചിത്രത്തിലെ അതിമനോഹരമായഒരു ഗാനമാണ്.“ഡിസംബർ ” എന്ന […]

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുക. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് […]

പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഇന്ന് (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതല്‍ 8ാം ശമ്പളകമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കല്‍ തീയതി ജനുവരി ഒന്ന് ആയിരിക്കും. ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതല്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അയക്കണം. ഇത് ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും സഹായിക്കും. പാചക […]

Back To Top