കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്
ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനായി പാനായിക്കുളത്തു കൊണ്ടു പോയി പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന് മൊഴിയുണ്ടായിട്ടും പൊലീസ് പറയുന്നത് ഈവിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ്. അങ്ങനെ നിയമം ഇല്ലെങ്കിൽ നിയമം നിർമ്മിക്കാനും ലൗ ജിഹാദ്നെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാനും കേരള നിയമസഭ നിയമം പാസാക്കണമെന്നും അദ്ദേഹം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിൽ അറസ്റ്റിലായ റമീസിന്റെ കുടുംബം പിഎഫ്ഐയുടെ […]



