പേപ്പറിന് വര്‍ദ്ധിപ്പിച്ച ജിഎസ്ടി കുറക്കുക IDPWOA മലപ്പുറം ജില്ലാ കമ്മിറ്റി.
മലപ്പുറം : ഫോട്ടോസ്റ്റാറ്റ് പേപ്പറുകള്‍ക്ക് 12 ശതമാനത്തിൽ നിന്ന് 18% ആക്കിയ ജിഎസ്ടി വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഫോട്ടോസ്റ്റാറ്റ് ഓണ്‍ലൈന്‍ സേവന മേഖലയിലെ സംഘടനയായ ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷന് (IDPWOA) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജി.എസ്.ടി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ തൊഴില്‍ നടത്തുന്നവരും തൊഴിലാളികളുമായ സാധാരണക്കാരായ വനിതകളും ഭിന്നശേഷിക്കാരുമടങ്ങുന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി […]



