വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം
ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതിഷേധം . അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്.കോവിഡ് കാലത്ത്2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെടാൻ തുടങ്ങി.വർഷങ്ങളോളം വ്യക്തമായ കാരണം കണ്ടെത്താനാകാതെ വേദനയ്ക്കുള്ള മരുന്നുകൾ കഴിച്ചാണ് […]



