ശബരിമല സ്ത്രീ പ്രവേശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ, ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ അതീവജാഗ്രതയോടെ നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം നിലപാടിൽ പിന്നാക്കം പോകാനാണ് സാദ്ധ്യത. ദേവസ്വം ബോർഡിനെ മുന്നിൽ നിറുത്തിയാകും കരുനീക്കം. ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാനുള്ള ഒൻപതംഗ വിശാലബെഞ്ചിന്റെ രൂപീകരണവും സിറ്റിംഗ് തുടങ്ങാനുള്ള തീയതിയും പ്രഖ്യാപിച്ചേക്കും. തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഒൻപതംഗ ബെഞ്ചാണ്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ് ജനറൽ […]



