എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, മിന്നാരം, ജോണിവാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

തിരുവനന്തപുരം – പാറശാല പാത ഇരട്ടിപ്പ് ഈ വർഷം പൂർത്തിയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പ് പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ മുതൽ പാറശാല വരെയുള്ള റീച്ചിൽ ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാറശാല വരെയുള്ള റെയിൽപാത ഇരട്ടിപ്പിനുള്ള ഭൂമി കൈമാറിക്കിട്ടിയ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തിയാക്കുക. അതിലാണ് നേമം സ്റ്റേഷൻ വികസനവുമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാറശാല മുതൽ എരണിയൽ വരെയുള്ള റീച്ചിൽ നിർമ്മാണം വൈകുമെന്നാണ് […]

കോർപ്പറേഷനിൽ ലക്ഷങ്ങളുടെ ഡ്രെയിനേജ് ടാങ്കുകൾ നശിക്കുന്നു

നഗരത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം കോർപ്പറേഷൻ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രയിനേജ് ടാങ്കുകൾ നശിക്കുന്നു. ജഗതി മൈതാനത്തിലാണ് നൂറിലേറെ ടാങ്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്താണ് വിതരണത്തിനായി ഡ്രയിനേജ് ടാങ്കുകൾ എത്തിച്ചത്. ഡ്രയിനേജ് പ്രശ്നമുള്ള കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തിലേറെയായി ടാങ്കുകൾ ജഗതി മൈതാനത്ത് ഇങ്ങനെ വെയിലേറ്റ് നശിക്കുകയാണ്. നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം […]

റിസോഴ്സ് പേഴ്സണ്‍ നിയമനം

കാസർകോട് : ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റിസോഴ്സ് പേഴ്സണെ നിയമിക്കുന്നു. പ്രതിമാസം 9000 രൂപ ഓണറേറിയം നിരക്കിലാണ് നിയമനം നടക്കുന്നത്. 18-നും 36-നും ഇടയില്‍ പ്രായമുള്ള, പുത്തിഗെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, കന്നഡ ടൈപ്പിംഗില്‍ അറിവും ഉണ്ടായിരിക്കണം.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് വ്യാഴാഴ്ച രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം പുത്തിഗെ പഞ്ചായത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു

കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള  ഒഴിവുകളിലേക്ക്  ഫീല്‍ഡ് തലത്തില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കമാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.  ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. 31,020 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, നീലേശ്വരം, കാസര്‍കോട്, എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷാ ഫോം രേഖകള്‍ സഹിതം ഫെബ്രുവരി 10നകം […]

ചടയമംഗലം വിട്ടുകൊടുക്കാതെ കോൺഗ്രസ്

വെളിനല്ലൂർ : ചടയമംഗലം നിയോജക മണ്ഡലം കൈക്കലാക്കാൻ ലീഗും ആർ എസ് പി യും ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കാതെ പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസിൽ ധാരണയായി. നിലവിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റും ജില്ലാ പഞ്ചായത്തു മെമ്പറുമായ പി ആർ സന്തോഷിനാണ് പാർട്ടി വിജയ സാധ്യത കാണുന്നത്.കാൽ നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രതിനിധി, അധ്യാപകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ, പൊതുസമ്മതൻ , സമുദായ നേതാക്കളുമായുള്ള അടുപ്പമുള്ളയാൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ മുൻ നിർത്തി മണ്ഡലം പിടിക്കാം എന്നാണ് […]

സി ജെ റോയിയുടെ മരണം

ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുറിയിൽ പരിശോധന നടക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി സ്വയം നിറയൊഴിക്കാൻ ആകുന്നതെങ്ങനെ എന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടൽ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞുഅതേസമയം റോയ് സി ജെ ആത്മഹത്യ ചെയ്യാൻ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്‌യുടെ ഡയറിയിൽ ഇത് സംബന്ധിച്ച ചില നിർണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് […]

മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ്

നെടുമങ്ങാട് : ഉത്തർപ്രദേശിലെ കാൺപൂർ നവരംഗയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർ ആൽബിനും കുടുംബവും നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ 13ന് യു പി പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആൽബിന് മജിസ്ട്രേറ്റ് കോടതി 21ന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിൽ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവർത്തനം നടത്തുന്നെന്ന ബജ്‌രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. നാട്ടിലെത്തിയ ആൽബിനെയും കുടുംബത്തെയും മന്ത്രി ജി ആർ അനിൽ കല്ലയത്തെ വസതിയിലെത്തി സന്ദർശിച്ചു. നിയമ സഹായം നൽകിയതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്കും കുടുംബം […]

വിശ്വാസിസാഗരമായി നിളാതീരം

തിരുനാവായ : കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. ചൊവ്വാ ഴ്ച രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ)യോടെയാണ് തുടക്കം. ഇതുൾപ്പെടെയുള്ള വിശേഷ പൂജകൾ കഴിഞ്ഞാൽ സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമാത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികൾ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര’ എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നൽകും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും. തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേ […]

സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്

കല്ലമ്പലം : കവലയൂർ പള്ളിക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. ബസിലെ യാത്രക്കാരായ ആഗ്നസ് ബേബി (63), ഓമന (63), ആദി ലക്ഷ്മി (8), ആശ തുടങ്ങി 5 പേർക്കും ടിപ്പർലോറിയിലെ ഡ്രൈവർ ചേന്നൻകോട് സ്വദേശി ജയചന്ദ്രബാബു (68),ഇയാളുടെ സഹായി എന്നിവർക്കുമാണ്‌ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും,രണ്ടുപേരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആർ […]

Back To Top