പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു

കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ […]

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു

കൊച്ചി : ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻകൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ […]

പരിസരത്തെ ബെവ്കോ കൗണ്ടറുകൾ

റെയിൽവേ സ്റ്റേഷൻ 500 മീറ്റർ ചുറ്റളവിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് ആവശ്യവുമായി റെയിൽവേ കത്തു നൽകിയതായി റിപ്പോർട്ട്. യാത്രക്കാർ മദ്യപിച്ച് ടെയിനിൽ യാത്ര ചെയ്യുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുന്നതും ഒരു പരിധി വരെ തടയാനാകുമെന്നതാണ് വാദം. വർക്കലയിൽ കഴിഞ്ഞ നവംമ്പർ 2 ന് കേരള എക്സ്പ്രസ്സ് ജനറൽ ബോഗിയിൽ നിന്ന് യാത്രക്കാരിയെ തളളി താഴെയിട്ട സംഭവമാണ് വെബ് കോയെ പ്രതികൂട്ടിലാക്കുന്നത്. കോട്ടയത്തു നിന്നും മദ്യപിച്ച് ട്രെയിനിൽ കയറിയ ആളായിരുന്നു പ്രതി. കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്ത് […]

കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒന്നാംതീയതി ശമ്പളം കിട്ടില്ല

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗംപേർക്കും ശമ്പളം വൈകും. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണം. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി മാസത്തെ ശമ്പളം മുതലേ വർദ്ധിപ്പിച്ച പ്രീമിയം ബാധകമാവുകയുള്ളു. മുൻ ഉത്തരവ് പ്രകാരം വർദ്ധിപ്പിച്ച മെഡിസെപ് വിഹിതമായി 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് ഓഫീസുകളിൽ തയ്യാറാക്കിയത്. പുതുവർഷത്തിൽ കൃത്യസമയത്ത് ശമ്പളം കൊടുക്കാനായി ഒരാഴ്‌ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു. […]

നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജനുവരി 1 മുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ജനുവരി 1ന് ആരംഭിക്കും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും […]

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും

ശിവഗിരി മഠത്തിന് കർണാടകയിൽ 5 ഏക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിദ്വേഷക പ്രസംഗകരോട് ഗുരുദേവ ദർശനം വായിക്കാൻ ആവശ്യപ്പെടുന്നു. വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കാം. സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണെന്നും ഭാവിയിലേക്ക് […]

പുതുവർഷം തിരിച്ചടി

ൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ എണ്ണ കമ്പനികൾ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ല. 2026 ജനുവരി 1 മുതൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധന ന നിലവിൽ വന്നു.  Post Views: 13

പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി

പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ആഘോഷങ്ങളിൽ പങ്കുചേരാമെന്നുള്ള പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നതെന്നും കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നതെന്നും മുഖ്യമന്ത്രി ആശംസകൾ നേർന്നു.”

ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. […]

ഇ – ബസുകൾ തിരിച്ചയയ്ക്കും

ഇ – ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ ആണെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ – ബസുകൾ നഗരത്തിന് പുറത്തും ഓടുന്നുണ്ടെന്നായിരുന്നു മേയറുടെ ആരോപണം. ഇ – ബസുകൾ ഉടൻ തിരിച്ചെത്തിക്കുമെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് മറ്റ് സ്ഥലങ്ങളിൽ ബസ് ഓടിക്കുന്നതെന്നും മേയർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ് കുമാർ […]

Back To Top