വീട്ടിൽ ഒരുകിലോ MDMA
തേഞ്ഞിപ്പലം (മലപ്പുറം) : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ കമറുന്നീസ(50)യെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്‌ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. തേഞ്ഞിപ്പലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി […]



