അഞ്ച് ലക്ഷം വീടുകളിൽ വൈദ്യുതിയില്ല
അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ വീശിയടിച്ച അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. എട്ട് സംസ്ഥാനങ്ങളിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച വരെ 11,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതിന്റെ ആഘാതം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിർജീനിയ മുതൽ മസാച്യുസെറ്റ്സ് വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഏകദേശം അഞ്ച് ലക്ഷത്തിലധികം […]



