ഡിലീറ്റ് ചെയ്‌ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി
മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്‌ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്‌ദുനാസർ, നാലാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങൾ […]



