മംഗളൂരുവിൽ പുതിയ വിമാനത്താവളം
മംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ധാരാളമുള്ള മംഗളൂരുവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ വിമാനത്താവളമെന്ന ആവശ്യം ശക്തമാകുന്നത്. ഉഡുപ്പി ജില്ലയിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം എന്ന ആവശ്യമാണ് ഉയരുന്നത്. ഉഡുപ്പി ജില്ലയുടെ വടക്കൻ ഭാഗങ്ങളായ കുന്ദാപൂർ, ബൈന്ദൂർ ഭാഗങ്ങളിലെ താമസക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ വിമാനത്താവളം സഹായകരമാകും. ഈ ഭാഗങ്ങളിലുള്ളവർ നിലവിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. വിമാനത്താവളം സാധ്യമാകുന്നതോടെ ഈ മേഖലയിലെ യാത്ര സുഗമാമാകുകയും […]



