ചേറുംകോട്ടിൽ കനാലരികിൽ മരംമുറിക്കലും സ്ഥലം നികത്തലും

കണ്ണമ്പ്ര : കൊട്ടേക്കാടിനു സമീപം ചേറുംകോട്ടിൽ കനാലിന്റെ അരികിലുള്ള മരങ്ങൾ മുറിച്ചുനീക്കി മണ്ണിട്ട് നികത്തുന്നു. ജലസേചനവകുപ്പിന്റെ സ്ഥലത്തെ മരങ്ങൾ മുറിച്ചതായും ഇതോടു ചേർന്നുള്ള നിലം അനധികൃതമായി നികത്തുന്നതായും ചൂണ്ടിക്കാട്ടി കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. ഷൺമുഖൻ വില്ലേജ്, കൃഷി, ജലസേചന വകുപ്പധികൃതർക്ക് പരാതി നൽകി. ചാലുൾപ്പെടെ നികത്തിയതിനാൽ മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നും കെ.ആർ. ഷണ്മുഖൻ പറഞ്ഞു. കണ്ണമ്പ്ര വില്ലേജ് അധികൃതർ പ്രാഥമികപരിശോധന നടത്തി. മണ്ണിട്ട് നികത്തുന്ന ഭൂമിയുടെ സ്വഭാവവും ജലസേചനവകുപ്പിന്റെ സ്ഥലം കൈയേറിയിട്ടുണ്ടോയെന്നതും […]

പൊലീസ് കേസെടുത്തു

പാറശാല : പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടത്.രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്.

പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക്

പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കാതെ അടച്ചുപൂട്ടിയ നിലയിലാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ആശുപത്രിയുടെ […]

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ റോബോട്ട് ചികിത്സ

കുന്നത്തുകാൽ: കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ പി.എം.ആർ വിഭാഗത്തിൽ ആരംഭിച്ച റോബോട്ട്, വൈറ്റൽ സ്റ്റിം ചികിത്സകൾ കോളേജ് ഡയറക്ടർ ഡോ.ജെ.ബെന്നറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാപ്ലിയൻസി മേധാവി എ.ആർ.സുശീൽ അദ്ധ്യക്ഷനായി. മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.പ്രതാപ് കുമാർ, പി.എം.ആർ വകുപ്പ് മേധാവി ഡോ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അസി.പ്രൊഫസർ ഡോ.ഹീരാ ഹൽസ സ്വാഗതവും ഡോ.മഹേശ്വർ വിജയ് നന്ദിയും പറഞ്ഞു. മസ്തിഷ്കാഘാതം,ന്യൂറോളജി സംബന്ധമായ രോഗങ്ങൾ എന്നിവ കാരണമായോ അല്ലാതെയോ തളർച്ച ബാധിച്ച് പ്രവർത്തനക്ഷമത നിലച്ച […]

സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്

ചെന്നൈ: നിലവിലെ ചാംപ്യമാരും ആതിഥേയരുമായ ടീം ഇന്ത്യ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കൊരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയിച്ചേ തീരുവെന്ന ചാലഞ്ചുമായാണ് വ്യാഴാഴ്ച ഇന്ത്യ അങ്കത്തട്ടിലെത്തുക. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ സിംബാബ്‌വെയുമായി സൂര്യകുമാര്‍ യാദവും കൊമ്പുകോര്‍ക്കും. വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല. വലിയ മാര്‍ജിനില്‍ തന്നെ അതു നേടിയെടുക്കുകയും വേണം. കാരണം -3.800 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അതു മെച്ചപ്പെടുത്താന്‍ വന്‍ മാര്‍ജിനിലൊരു ജയം […]

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽമാർഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ . പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരിയാണ് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്. ഇന്ത്യക്കെതിരെ സൈഫുള്ള കസൂരി നടത്തുന്ന ഭീഷണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എല്ലാ തന്ത്രപ്രധാന മേഖലകളിലും പാകിസ്താൻ ഉടൻ തന്നെ നിയന്ത്രണം സ്ഥാപിക്കും. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കും. ശത്രുക്കൾക്ക് […]

സിദ്ദിഖിന് ആശ്വാസം

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. മാർച്ച് 31ന് പാസ്പോർട്ട് കോടതിയിൽ തിരിച്ചുനൽകണം. 2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് പാസ്‌പോർട്ട് കോടതിയിൽ നൽകിയത്. […]

അഞ്ച് ലക്ഷം വീടുകളിൽ വൈദ്യുതിയില്ല

അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ വീശിയടിച്ച അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. എട്ട് സംസ്ഥാനങ്ങളിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച വരെ 11,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതിന്റെ ആഘാതം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിർജീനിയ മുതൽ മസാച്യുസെറ്റ്‌സ് വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഏകദേശം അഞ്ച് ലക്ഷത്തിലധികം […]

വൈറ്റില റെയിൽവേ ട്രാക്കിലെ മൃതദേഹം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മ‌ൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതുകണ്ട ലോക്കോ പൈലറ്റാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ട്രെയിനിടിച്ചല്ല […]

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം

സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം […]

Back To Top