എക്സൈസ് എൻഫോഴ്സ്മെന്റ് വീഴ്ചയിൽ കോടികളുടെ ക്രമക്കേട്
തിരുവനന്തപുരം: എക്സൈസ് തീരുവ, ലൈസൻസ് ഫീസ് എന്നിവ ഈടാക്കാതിരിക്കുകയോ, കുറവായി ഈടാക്കുകയോ ചെയ്തതുൾപ്പെടെ 6.68 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി സി.എ.ജി റിപ്പോർട്ട്. മറ്റു ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 15.94 കോടിയുടെ 32 കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ളബ്ബുകളുടെ ലൈസൻസ് (എഫ്.എൽ-4) അനുവദിക്കുന്നതിലും ക്രമക്കേടുണ്ട്. നാല് ജില്ലകളിൽ അനുവദിച്ച 23 ക്ളബ്ബ് ലൈസൻസുകളിൽ 17 എണ്ണമാണ് ഓഡിറ്റിന് വിധേയമാക്കിയത്. ക്ളബ്ബ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും അത്തരം സൊസൈറ്രിയുടെ പേരിലായിരിക്കണമെന്നുമുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമായി ചില ക്ളബ്ബുകൾക്ക് ലൈസൻസ് നൽകി. […]



