മലയുടെ മുകളില്‍ക്കയറിയ യുവാവ് കാല്‍ തെറ്റി താഴെ വീണു മരിച്ചു

മലയുടെ മുകളില്‍ക്കയറിയ യുവാവ് കാല്‍ തെറ്റി താഴെ വീണു മരിച്ചു

കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് കോഴിക്കോട് എയർപോർട്ടിന് സമീപമുള്ള വെങ്കുളം വ്യൂ പോയിൻ്റില്‍ നിന്ന് താഴ്ചയിലേക്ക് വീണ് മരിച്ചു. താഴേക്ക് വീണ യുവാവിൻ്റെ കഴുത്തിലൂടെ കമ്പ് തുളച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിന് അടുത്ത് റൺവേയിൽ വിമാനം വരുന്നതും പോകുന്നതും കാണുവാൻ ധാരാളം ആൾക്കാർ ഈ സ്ഥലത്ത് ഒത്തുകൂടുന്നത് പതിവാണ് പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ. അധികൃതർ അനുവദിച്ചിട്ടുള്ള സ്ഥലമല്ല ഇത് ഇവിടെ പതിവായി മറ്റു പല അപകടങ്ങളും ഉണ്ടാകാറുള്ളതാണ് അതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ജനങ്ങൾ ഇവിടെ ഒത്തുകൂടുന്നത്…

റിപ്പോർട്ടർ : അനീഷ് അരീക്കോട്

Leave a Reply

Your email address will not be published. Required fields are marked *

Back To Top