പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്.
ഇന്ത്യയിലാദ്യം ഹൃദയമടക്കമുള്ള 3 അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ : അനീഷ് ഇനി 8 പേരിലൂടെ ജീവിക്കുംകോട്ടയം: ശബരിമല ദർശനത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ. അന്തരിച്ചു. മസ്തിഷ്‌ക മരണത്തെ തുടർന്ന് അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒമ്പത് അവയവങ്ങൾ ദാനം ചെയ്തതോടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് അനീഷിന്റെ കുടുംബം സമ്മതം നൽകുകയായിരുന്നു.
ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഇവിടെ ആദ്യമായാണ് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇത് പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
