ആഘോഷ ലഹരിയിൽ റോഡിലിറങ്ങേണ്ട, പിടിവീഴും..
പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പുതുവത്സര രാത്രികളിൽ റോഡുകളിൽ കർശന പരിശോധനയുണ്ടാവും. ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാനുളള സാദ്ധ്യത പരിഗണിച്ച് ഡിസംബർ 30, 31 തീയതികളിൽ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് പരിധിയിലെ പ്രധാന അപകട മേഖലകൾ, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊർജ്ജിതമാക്കുന്നത്. തിരൂരങ്ങാടി മോട്ടോർ […]
ഉന്നാവോ സാഹചര്യം ഗുരുതരം
സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്. ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഉന്നാവോ ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല.
ശബരിമല സ്വർണ്ണ കൊള്ളയിൽ നിർണ്ണായക അറസ്റ്റ്
മുൻദേവസ്വം ബോർഡ് അംഗം വിജയകുമാറിനെ അറസ്റ്റു ചെയ്തു . ഇതോടെ ശബരിമല സ്വർണ്ണപ്പാളി കേസിൽ നിർണ്ണായക വഴിത്തിരിവ് പ്രതിക്ഷിക്കാം. തന്നെ മാത്രം അറസ്റ്റു ചെയ്തതും മറ്റു അംഗങ്ങളും ദേവസ്വം തീരുമാനങ്ങളിൽ പങ്കാളികളാണ് എന്നും മുൻപ് കസ്റ്റഡിലായ മുൻ പ്രസിഡൻ്റ് വിജയകുമാർ മൊഴി നൽകിയിരുന്നു. മുൻ അംഗങ്ങളായ ശങ്കർദാസിലേയ്ക്കും വിജയകുമാറിലേയ്ക്കും അന്വേഷണം എത്താത്തതിൽ ഹൈകോടതിയും എസ് എ റ്റി യെ വിമർശ്ശിച്ചിരുന്നു. ഹരികിഷോർ വില്ലേജ് ന്യൂസ്
നടൻ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയുടമ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കമ്പനിയുടെ ഫ്രാൻചെയ്സി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതി. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം
കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനം കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യ്തു. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. ശ്രീ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ദിനു ഗീത (ജനറൽ മാനേജർ, […]
ശാസ്തമംഗലം MLA ഓഫിസ് വിവാദം
പ്രതികരണവുമായി VK പ്രശാന്ത്. വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നോട് ഇടപഴകാൻ സൗകര്യർത്ഥമായാണ്ശാസ്തമംഗലത്ത് ഓഫിസ് തീരുമാനിച്ചത്. നിയമപ്രകാരം നിശ്ചയിച്ച് വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. MLA ഹോസ്റ്റലിൽ വന്ന് ഒരാൾക്ക് കാണാൻ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടാകും, വയസായവർക്ക് പടികെട്ട് കയറി വരാൻ ബുദ്ധിമുട്ടുണ്ടാകും, ദിവസേന 150ൽ പരം ആൾക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആൾ ആണ് താനെന്നും MLA കൂട്ടി ചേർത്തു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
ഒറ്റച്ചാട്ടത്തിന് കോൺഗ്രസ് അംഗങ്ങൾ BJP
തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച മുഴുവൻ പഞ്ചായത്തംഗങ്ങളും ബിജെപിയിൽ ചേർന്നതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.2016ൽ അരുണാചൽ പ്രദേശിൽ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റവും 2021ൽ പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതിൻ്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തിൽ […]
വെമ്പായത്ത് എൽഡിഎഫിന് അട്ടിമറി വിജയം
പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. വെമ്പായത്ത് അപ്രതീക്ഷിത വഴിത്തിരിവ് .. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി . എൽഡിഎഫിന്റെ അമിത ബാബു പ്രസിഡന്റ്.. കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് അസാധുവായത്.വോട്ട് നില എൽഡിഎഫ് 8 കോൺഗ്രസ് ഏഴ്. അസാധു ഒന്ന്. 5 അംഗങ്ങൾ ഉള്ള ബിജെപിയും രണ്ട് അംഗങ്ങൾ ഉള്ള എസ്ഡിപിഐയും വിട്ടുനിന്നു.
എസ്ഐആർ: ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാർ പുറത്തേക്ക്
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടർമാരിൽ നിന്നാണ് ഏകദേശം 19 ശതമാനം പേരുകൾ ആണ് കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആർ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.
‘കേരള സ്റ്റേറ്റ് 1’-നായി കട്ടവെയ്റ്റിങ്ങ്
സംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി വി വി രാജേഷ് അധികാരമേറ്റതിന് പിന്നലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ബിജെപി മേയർ വന്നു. അധികം വൈകാതെ തന്നെ ബിജെപി മുഖ്യമന്ത്രിയും വരുമെന്ന പ്രതീക്ഷ പരോക്ഷമായിപങ്കുവയ്ക്കുന്ന പോസ്റ്റാണ് സുരേന്ദ്രൽ പങ്കുവച്ചത്. തിരുവനന്തപുരം കോര്‍പ്പേറഷനിലെ മേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്. കട്ട വെയ്റ്റിംഗ് KERALA STATE […]
