തദ്ദേശ തെരഞ്ഞെടുപ്പ്
വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങൾ വോട്ടെടുപ്പ് ഒന്നാം ഘട്ടം ഡിസംബർ 9 ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വോട്ടെടുപ്പ് രണ്ടാം ഘട്ടം ഡിസംബർ 11 വ്യാഴംതൃശൂർ മുതൽ കാസർഗോഡ് വരെ വോട്ടെണ്ണൽ – ഡിസംബർ 13 ശനി.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പ് 2 ഘട്ടമായിട്ടാവും നടത്തുകഡിസംബർ 9ന് ഒന്നാം ഘട്ടം.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 11 നാണ് രണ്ടാം ഘട്ടം.തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽവോട്ടെണ്ണൽ ഡിസംബർ 13ന് ആയിരിക്കും. ആകെ വോട്ടർമാർ : 28430761 വോട്ടെടുപ്പ് നടക്കുന്നത് : 1199 തദ്ദേശ വാർഡുകളിൽ33757 ബൂത്തുകൾ ക്രമീകരിക്കും. 1.8 ലക്ഷം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പെരുമാറ്റ ചട്ടം നിലവിൽ വന്നു.
പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു
എസ് എ റ്റി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. തിരുവനന്തപുരം : എസ്എടി ആശുപത്രിക്ക് എതിരെ ചികിത്സാപിഴവ് പരാതി. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ചതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില […]
ശ്രീലേഖ ഐ പി എസ് മത്സരിക്കുന്നു
തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥികളുടെ ലിസ്റ്റ് ബി ജെ പി പ്രഖ്യാപിച്ചു.മുൻ ഡി ജി പി ശ്രീലേഖ ശാസ്തമംഗലത്ത് ബി ജെ പി സ്ഥാനാർഥിയാകുന്നു.
ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ
വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പനമരം : ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ (IDPWOA) വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും പനമരം വ്യാപാര സമിതി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ അഷ്റഫ് പെരുമ്പാവൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോബിൻ തോമസ് (വയനാട്), സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലീം (കൊല്ലം) എന്നിവർ പങ്കെടുത്തു. അഷ്റഫ് പെരുമ്പാവൂർ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ചും, […]
മുളയറച്ചാലിൽ അൽഭുത ഉറവ
വെളിനല്ലൂർ : മുളയറച്ചാലിൽ ഇന്ന് രാവിലെ അൽഭുതകരമായ രീതിയിൽ ഉറവ പൊട്ടി വെള്ളം കുത്തൊഴുക്കോടെ ഒഴുകുന്നു. ഭൂമിക്കടിയിൽ ചില ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ഇത്രയധികം വെള്ളം ഭൂമിക്കടിയിൽ നിന്നും പുറത്തേക്കൊഴുകുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കയാണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതായി വാർഡ് മെമ്പർ നിസാർ അറിയിച്ചു. റിപ്പോർട്ടർ : മനോജ് ബി കെ നായർ വില്ലേജ് ന്യൂസ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നു
1.Online Enumeration Form ?ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ 5 Download CURRENT (2025) voters list PDFനിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ https://www.ceo.kerala.gov.in/electoral-roll-sir-2002 റിപ്പോർട്ട് : Chandraniscra Karayad Village News
എസ് ഡി പി ഐ ഇരുപത് വാർഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കുന്നു
പേരാമ്പ്ര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ ഇരുപത് വാർഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടുമെന്ന് മണ്ഡലം പ്രസിഡണ്ട് വി നൗഷാദ് അറിയിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 8, 9, 10, 11, 13, 17 വാർഡുകളിലും കൂത്താളി പഞ്ചായത്തിലെ 2,5,6, 7, 11 വാർഡുകളിലും ചെറുവണ്ണൂർ പഞ്ചായത്തിലെ 1, 5, 12, 17 വാർഡുകളിലും മേപ്പയ്യൂർ പഞ്ചായത്തിലെ 1, 2, 9, 18 വാർഡുകളിലും അരിക്കുളം പഞ്ചായത്തിലെ 15 […]
ഫ്ലാഷ് മോഗ് നടത്തി
കോഴിക്കോട് കോട്ടൂർ തണ്ണീർത്തട സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ ഇന്ന് കോഴിക്കോട് നഗരത്തിൽ ഫ്ലാഷ് മോഗ് നടത്തി. ഗ്രീൻ മൊമെന്റ സംസ്ഥാന ജനറൽ സെക്രട്ടറി രാജേട്ടൻ നേതൃത്വം നൽകി. റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്രാ കാരയാട് വില്ലേജ് ന്യൂസ്.
ഹാക്കത്തോൺ (ദീർഘ സമയ പ്രോഗ്രാമിഗ്)
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ആവശ്യമായ മൊബൈൽ അപ്ലിക്കേഷനും വെബ് അപ്ലിക്കേഷനും വികസിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നവംബർ മാസത്തിൽ ഒന്നാംഘട്ടമായി മൂന്നു ദിവസത്തെ ഹാക്കത്തോൺ സംഘടിപ്പിക്കും. പങ്കെടുക്കുന്നതിനുള്ള അപേക്ഷയുടെ മാതൃക https://kdisc.kerala.gov.in/പ്രസിദ്ധീകരിക്കും. റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലജ് ന്യൂസ്.
