മായം നിറയുന്ന സ്നാക്സ് പൊതികൾ
പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്നാക്സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്നം. ടീ റസ്ക്, മിക്സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത ഫുഡ് കളറുകൾ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. കേക്ക് ഇനങ്ങളാണ് പ്രധാനമായും […]
വനത്തിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി
പൂക്കോട്ടുംപാടം : കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കരുളായി വനം റെയ്ഞ്ചിന് കീഴിലെ അമരമ്പലം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന അച്ചനള ചോലനായിക്ക ആദിവാസി സങ്കേതത്തോട് ചേർന്നുള്ള വലിയച്ചൻത്തോടിന് സമീപത്തെ പുല്ലട്ടിക്കുന്നിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. അച്ചനളയിലെ ആദിവാസിയായ മാതൻകുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. വനത്തിനകത്തെ കടുവ കണക്കെടുപ്പിന്റെ ഭാഗമായി കാമറകൾ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ഒരു മാസത്തോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. […]
ഒ പനീർ സെൽവം ഡി എം കെ യിലേക്ക്
ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോടഎ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ കൂടി. പനീർസെൽവത്തിന്റെ പ്രഭാവം മങ്ങി. രാഷ്ട്രിയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് പഴയ […]
ഡിലീറ്റ് ചെയ്ത മർദന ദൃശ്യങ്ങൾ വീണ്ടെടുത്തത് നിർണായക തെളിവായി
മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂർ, മൂന്നാംപ്രതി അബ്ദുനാസർ, നാലാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ […]
വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം
ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതിഷേധം . അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്.കോവിഡ് കാലത്ത്2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെടാൻ തുടങ്ങി.വർഷങ്ങളോളം വ്യക്തമായ കാരണം കണ്ടെത്താനാകാതെ വേദനയ്ക്കുള്ള മരുന്നുകൾ കഴിച്ചാണ് […]
വീണ്ടും പിൻവാതിൽ നിയമനം
തിരുവനന്തപുരം: സിപിഎം അനുകൂലികളായ ബോഡി ബിൽഡർമാർക്ക് നിയമവിരുദ്ധമായി പൊലീസിൽ സ്പോർട്സ് ക്വാട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്ക് കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായിൽ കിഷോർ കൃഷ്ണൻ, കെ എൻ മുഹമ്മദ് മുഹസിൻ എന്നിവരെ സമാനമായ രീതിയിൽ എൽഎൻസിപി ഗ്രൗണ്ടിൽ നടത്തിയ രഹസ്യ ട്രയൽസിലൂടെ പൊലീസിൽ […]
‘ദേവസ്വം ബോർഡ് പ്രസിഡൻ്റാക്കാമെന്ന് അയിഷ പോറ്റിക്ക് പിണറായി ഉറപ്പ് നൽകിയിരുന്നു’
തിരുവനന്തപുരം: ഇടതുപാളയം വിട്ട് കോൺഗ്രസിലെത്തിയ അയിഷ പോറ്റിയെ വിമർശിച്ച് ട്വന്റി20 നേതാവ് അഖിൽ മാരാർ . 15 വർഷം ജില്ലാ പഞ്ചായത്ത് മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും 15 വർഷം എംഎൽഎ സ്ഥാനവും വഹിച്ച അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണെന്ന് അഖിൽ പറഞ്ഞു. എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ […]
പി കെ ശശിയുടെ രാജി കരുതലോടെ ഇരുപക്ഷവും
പാലക്കാട്: കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് പി.കെ. ശശിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പുമുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന രാജിക്കാര്യം വ്യാഴാഴ്ച ഉച്ചയ്ക്ക് ശശി പറഞ്ഞപ്പോഴും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും പ്രതികരണങ്ങൾ കരുതലോടെയായിരുന്നു. ശശി കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിനപ്പുറമുള്ള പ്രതികരണങ്ങൾക്ക് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്നില്ല. ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടിവിടാൻ സാധ്യതയില്ലെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ പ്രതികരണം. പി.കെ. ശശി സ്വയം പുറത്തുപോവുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ് ജില്ലാ നേതൃത്വത്തിനെന്നാണ് സൂചന. അഭ്യൂഹങ്ങളെല്ലാം […]
ലോട്ടറി ക്ഷേമനിധി ക്രമക്കേട്
തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ.സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപ്പോർട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. പ്രതി വിചാരണയ്ക്ക് പ്രാപ്തനാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഫെബ്രുവരി 17നാണ് കോടതി നിർദ്ദേശ പ്രകാരം മെഡിക്കൽ സംഘം പ്രതിയെ പരിശോധിച്ചത്. ഇത് പരിഗണിച്ചായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വിടുന്നതിൽ കോടതി തീരുമാനമെടുക്കുക. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി സംഗീത്,രണ്ടാം പ്രതി കരാറുകാരൻ […]
പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനു പിന്നാലെ കുഞ്ഞു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു, ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ ബിന്ദുസുന്ദറിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആദ്യം ഡോ ബിന്ദുസുന്ദറിനെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പടെ ഉയർന്നതോടെയാണ് സസ്പെൻഷൻ നടപടികളിലേക്ക് […]
