സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്
കുന്നത്തുകാൽ: സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. ആയയുൾപ്പടെ 27 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൂവത്തൂർ സിഎസ്ഐ യുപി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ കുട്ടികളുമായി സ്കൂളിലേക്ക് പോകവെ കുന്നത്തുകാൽ മൊട്ടക്കാവ് കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് വാൻ മറിയുകയായിരുന്നു. കുട്ടികൾ കനാലിലെ വെള്ളത്തിലേക്ക് വീണെങ്കിലും ആഴം കുറവായത് രക്ഷയായി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്കാരം
സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി. പത്മശ്രീ Dr കെ ഓമനക്കുട്ടി ടീച്ചർക്ക് തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്, കലാനിധി, (ചെയര്‍പേഴ്സണ്‍ […]
വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; അസഭ്യം വിളിച്ചു
വയനാട് : താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് മർദനമേറ്റതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ടൂറിസ്റ്റ് ബസ് ഗുഡ്സ് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോഴിക്കോട് ചേളന്നൂരിൽ നിന്നുള്ള 45 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. ഗുഡ്സ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നം പറഞ്ഞ് പരിഹരിച്ചിരുന്നു. എന്നാൽ, അതുവഴി കാറിൽ സഞ്ചരിച്ച ഒരു സംഘം യുവാക്കൾ പ്രശ്നത്തിൽ ഇടപെട്ട് രംഗം വഷളാക്കുകയായിരുന്നു. യുവാക്കൾ […]
വലിയവിള ശിവരാമപിള്ള കരയോഗം
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ധൂർ ഉൾപ്പെടെ 35 വർഷത്തെ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ച എയർകമ്മഡോർ ആർ.എസ്.ഉണ്ണികൃഷ്ണൻനായരെ വലിയവിള ശിവരാമപിള്ള സ്മാരക എൻ.എസ്.എസ് കരയോഗം ആദരിച്ചു.പ്രസിഡന്റ് വിമലാലയം ശശി അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി എസ്.കൃഷ്ണൻനായർ,വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ, വനിതാ സമാജം പ്രസിഡന്റ് സുഷമാഭായി, പ്രതിനിധിസഭാംഗം കെ.ആർ.ജി ഉണ്ണിത്താൻ, പി.പി.എ നായർ,എം.ശ്രീകുമാരൻനായർ എന്നിവർ സംസാരിച്ചു.ടി.വി.സതീഷ്ബാബു സ്വാഗതവും എ.ആർ.അശോക്കുമാർ നന്ദിയും പറഞ്ഞു.
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ
കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു. .ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ […]
ശബരിമല സ്ത്രീ പ്രവേശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ, ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ അതീവജാഗ്രതയോടെ നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം നിലപാടിൽ പിന്നാക്കം പോകാനാണ് സാദ്ധ്യത. ദേവസ്വം ബോർഡിനെ മുന്നിൽ നിറുത്തിയാകും കരുനീക്കം. ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാനുള്ള ഒൻപതംഗ വിശാലബെഞ്ചിന്റെ രൂപീകരണവും സിറ്റിംഗ് തുടങ്ങാനുള്ള തീയതിയും പ്രഖ്യാപിച്ചേക്കും. തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഒൻപതംഗ ബെഞ്ചാണ്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ് ജനറൽ […]
നഗരമാലിന്യ സംസ്കരണം
തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ശാസ്ത്രീയ മാലിന്യസംസ്കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 […]
ആലിന് ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന് ഷെറിന് ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന് ഷെറിന് നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന് ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]
ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം
തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 17 പവൻ ആഭരണവും 1,10,000 രൂപയും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം.ഇടുക്കി സ്വദേശി നെൽസൺ ജോയിക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യ റിമാൻഡ് കഴിഞ്ഞതേയുള്ളൂവെന്നും 8 പവൻ ആഭരണങ്ങൾ മാത്രമേ റിക്കവർ ചെയ്തിട്ടുള്ളൂവെന്നും,ബാക്കി സ്വർണം കണ്ടെത്താൻ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരസ്പര സമ്മത പ്രകാരമുള്ള ബന്ധങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും […]
അഞ്ചുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം : ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സംഭവത്തിൽ സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കി കോർപ്പറേഷൻ […]
