അഭിഷേക് ശര്‍മ ആശുപത്രിയില്‍
ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്‍റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. .എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്സ് […]
ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകും
ന്യൂയോർക്ക്: ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചയ്ക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാകുന്നവിധത്തിലായിരിക്കുമെന്നും പറഞ്ഞു. തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ട ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്നപേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം പറയുന്നത്. അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവയിതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായമായ വ്യാപാരനടപടികൾക്കെതിരേ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, […]
മാലിന്യക്കൂമ്പാരം പൊറുതിമുട്ടി പ്രദേശവാസികൾ
പൂവാർ : പൂവാർ മാർക്കറ്റിന് സമീപമുള്ള മാലിന്യനിക്ഷേപം പരിസരവാസികൾക്ക് ദുരിതം വിതയ്ക്കുന്നതായി പരാതി. മാസങ്ങളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും,മത്സ്യം,മാംസം എന്നിവയുടെ അവശിഷ്ടങ്ങളും ചീഞ്ഞുനാറുകയാണ്.പ്ലാസ്റ്റിക് കവറുകളും മറ്റും കാറ്റിൽ പറക്കുന്നുണ്ട്. കാലിക്കുപ്പികൾ വാഹനങ്ങളുടെ ടയർ കയറിയിറങ്ങി പൊട്ടുന്ന ശബ്ദം വഴിയാത്രക്കാരിൽ ഭീതി പടർത്തുകയാണ്. ഇതുവഴിയുള്ള കാൽനടയാത്ര ദുസഹമായ സാഹചര്യത്തിൽ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്തു നിന്നും മാലിന്യം നീക്കം ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നേമം ടെർമിനൽ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും
തിരുവനന്തപുരം : നാഗർകോവിലിന്റെ പേര് പറഞ്ഞ് നേമം ടെർമിനലിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. 2019ൽ തുടങ്ങിയ നേമം റെയിൽവേ ടെർമിനൽ പദ്ധതിയുടെ തുക നേരത്തെ 350 കോടിയിൽ നിന്ന് 97 കോടി രൂപയായി രണ്ടാം ഘട്ട എസ്റ്റിമേറ്റ് വെട്ടിക്കുറച്ചു. 5 പിറ്റ് ലൈനുകളും 10 സ്റ്റേബ്ലിംഗ് ലൈനുകളും നിർമ്മിക്കാനുള്ള ആദ്യപ്ളാൻ മാറ്റി.വെറും 2 പിറ്റ് ലൈനായും 3 സ്റ്റേബ്ലിംഗ് […]
24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.
സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു
ന്യൂഡൽഹി: സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു. പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്‌മ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒന്നാം വർഷ നിയമ വിദ്യാർഥിയായ പെൺകുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് വിദ്യാർഥി സ്വയം വെടിവെച്ചത്. ആക്രമണത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ജലന്ധർ ജില്ലയിലെ മല്ലിയൻ സ്വദേശി പ്രിൻസ് രാജാണ് സഹപാഠിയായ സന്ദീപ് കൗറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൻ്റെ […]
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനഘട്ടത്തിലേക്ക് കടന്നു. ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യമോ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.തിരഞ്ഞെടുപ്പിനായുള്ള കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകൾ കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഈ […]
ആനാവൂർ തേരണി ശാഖയിൽ വനിതാ സംഘവും കുടുംബ യൂണിറ്റും
പാറശാല : എസ് എൻ ഡി പി യോഗം പാറശാല യൂണിയനിൽപ്പെട്ട ആനാവൂർ തേരണി ശാഖയിൽ വനിതാ സംഘം, കുടുംബയൂണിറ്റ് എന്നിവയുടെ രൂപീകരണ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ് ഊരമ്പ് ഉദ്ഘാടനം ചെയ്തു. പാറശാല യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ വനിതാ സംഘം ഭാരവാഹികളായി സജിനി (പ്രസിഡന്റ്),ഗ്രീഷ്മ (വൈസ് പ്രസിഡന്റ്),ബിന്ദു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി അജിതകുമാരി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആശംസകൾ നേർന്നു.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു.ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍ ഉള്‍പ്പെടാത്ത […]
കോഓര്‍ഡിനേറ്റര്‍മാരുടെ താൽക്കാലിക നിയമനം
ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 വിജ്ഞാൻവാടികളില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീൽഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ മാത്രം അപേക്ഷിക്കണം . പ്രായ പരിധി 21-45 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി […]
