ഒരേസമയം 4 അമ്മക്കപ്പലുകൾ
തിരുവനന്തപുരം : അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് ഒരേസമയം നാലു കൂറ്റൻ അമ്മക്കപ്പലുകൾക്ക് (മദർഷിപ്പുകൾ) നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,000ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി […]
തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. […]
വിഴിഞ്ഞം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന്
കേരളം വികസനകുതിപ്പില്‍ പുതുവിസ്മയം തീര്‍ക്കുകയാണ്. നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്‍റ് വാട്ടര്‍വേയ്സ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. […]
കഴക്കൂട്ടം ഡ്രൈവിംഗ് ടെസ്റ്റ് പരിസരം കാട്
തിരുവനന്തപുരം : കഴക്കൂട്ടം RTO ഓഫീസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പരിസരമാകെ കാടു കയറിക്കിടക്കുന്നു. സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലിരുന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർ രേഖകൾ പരിശോധിക്കുന്നത്. അതിരാവിലെ വന്ന് കാത്തു നിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഡ്രൈവിംഗ് ടെസ്റ്റിനു വന്നയാൾക്ക് പാമ്പുകടിയേറ്റു എന്ന വാർത്ത വരുമ്പോൾ മാത്രമായിരിക്കും അധികൃതർ മേൽ നടപടിയുമായി വരികയെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
താമരശ്ശേരി ചുരത്തിൽ ഇന്നും(22) നാളെയും (23 )ഗതാഗത നിയന്ത്രണം
ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും ഇന്നും( ജനുവരി 22)നാളെയും (23) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി […]
സ്‌പോട്ട് അലോട്ട്‌മെന്റ് 23 ന്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ജനുവരി 23 ന് നടക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11 മണിയ്ക്കകം ഏതെങ്കിലും എൽ ബി എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ […]
കേരളത്തിലെ മൂന്ന് പുതിയ ട്രെയിനുകളുടെ സമയക്രമം ആയി
ഈ ജില്ലകളിലെ യാത്രക്കാര്‍ക്ക് നേട്ടം. തിരുവനന്തപുരം : പുതിയതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും, തിരുവനന്തപുരം നോര്‍ത്ത് ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.രണ്ട് ട്രെയിനുകളും കോട്ടയം വഴിയാക്കണമെന്ന് റെയില്‍വേ മന്ത്രിയുടെയും, ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മദ്ധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളില്‍ കൂടുതല്‍ […]
ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്‌ഡില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചു. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ ഇന്നലെ സംസ്ഥാനകത്തും പുറത്തുമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി. പോറ്റിയുടെ എട്ട് സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചെന്നാണ് ഇഡി അറിയിച്ചിട്ടുള്ളത്. ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടികളും കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ദേവസ്വം ബോർഡ് ആസ്ഥാനത്തെ പരിശോധനയിൽ 2019 മുതൽ 2024 വരെയുള്ള സ്വർണക്കൊള്ളയുമായി […]
കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
കൊച്ചി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന പരിശീലന പരിപാടി ജില്ല കളക്ടർ പ്രിയങ്ക IAS ഉദ്ഘാടനം ചെയ്തു . രാജ്യ പുരോഗതിക്ക് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് വലിയ പ്രധാന്യമുണ്ടെന്ന് ജില്ല കളക്ടർ പറഞ്ഞു. ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സംഗീത അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ യമുന മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രാവിഷ്കൃത […]
ഓപ്പറേഷന്‍ ഡി -ഹണ്ട്
എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.10829 കി.ഗ്രാം), കഞ്ചാവ് (18.994 കി.ഗ്രാം), കഞ്ചാവ് ബീഡി (41 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ജനുവരി 20 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ […]
