ബോംബ് സ്ഫോടനം കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബർ 29ന് വൈകുന്നേരം 4 : 20ന് ഉള്ളതാണ് ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 CE 7674) വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. […]
തിരുവനന്തപുരം : പാലോട് നന്ദിയോട് പേരയം താളിക്കുന്ന് പടക്ക കടയ്ക്ക് തീ പിടിച്ചു. മൂന്ന് പേർക്ക് പൊള്ളലേറ്റു. ഗുരുതര പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.മറ്റ് രണ്ട് പേർക്ക് നിസാര പരിക്കാണുള്ളത്.
തിരുവനന്തപുരത്തും അതീവ ജാഗ്രത നിർദ്ദേശം
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്ത്അതീവ ജാഗ്രത നിർദ്ദേശം. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗേജുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനകുന്ന്.
ഡൽഹി സ്ഫോടനം
ഭീകരാക്രമണമെന്ന് സൂചന ന്യൂഡൽഹി : ചെങ്കോട്ടയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. രാജ്യ തലസ്ഥാനത്ത് വ്യാപക പരിശോധനയും നടന്നു വരുന്നു. വാഹനത്തിന്റെ ആദ്യ ഉടമയായ ദേവേന്ദ്രനിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ ആയിരുന്നു. അമീർ പിന്നീട് വാഹനം കൈമാറിയത് പുൽവാമ സ്വദേശി താരിഖിനാണ്. ഇയാൾ വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. വാഹനം താരിഖിന് വിറ്റതാണ് എന്നാണ് നിഗമനം. കഴിഞ്ഞ 29 നാണ് താരിഖ് വാഹനം […]
ഇന്ത്യൻ സിനിമയിലെ പഴയ കാല സൂപ്പർ സ്റ്റാർ ധർമ്മേന്ദ്ര അന്തരിച്ചു
മുംബൈ : ബോളിവുഡിലെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ ധർമ്മേന്ദ്ര (89)വിടവാങ്ങി. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് ധർമേന്ദ്രയെ മാറ്റിയിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര സിനിമയിയിലെത്തുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമ്മേന്ദ്രയെ പ്രശസ്തനാക്കി.ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ […]
തദ്ദേശ തെരഞ്ഞെടുപ്പ്
വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങൾ വോട്ടെടുപ്പ് ഒന്നാം ഘട്ടം ഡിസംബർ 9 ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വോട്ടെടുപ്പ് രണ്ടാം ഘട്ടം ഡിസംബർ 11 വ്യാഴംതൃശൂർ മുതൽ കാസർഗോഡ് വരെ വോട്ടെണ്ണൽ – ഡിസംബർ 13 ശനി.
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
തിരഞ്ഞെടുപ്പ് 2 ഘട്ടമായിട്ടാവും നടത്തുകഡിസംബർ 9ന് ഒന്നാം ഘട്ടം.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 11 നാണ് രണ്ടാം ഘട്ടം.തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽവോട്ടെണ്ണൽ ഡിസംബർ 13ന് ആയിരിക്കും. ആകെ വോട്ടർമാർ : 28430761 വോട്ടെടുപ്പ് നടക്കുന്നത് : 1199 തദ്ദേശ വാർഡുകളിൽ33757 ബൂത്തുകൾ ക്രമീകരിക്കും. 1.8 ലക്ഷം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പെരുമാറ്റ ചട്ടം നിലവിൽ വന്നു.
പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു
എസ് എ റ്റി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. തിരുവനന്തപുരം : എസ്എടി ആശുപത്രിക്ക് എതിരെ ചികിത്സാപിഴവ് പരാതി. പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ചതിനെ തുടര്ന്നാണ് പരാതി ഉയര്ന്നിരിക്കുന്നത്. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില […]
ശ്രീലേഖ ഐ പി എസ് മത്സരിക്കുന്നു
തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥികളുടെ ലിസ്റ്റ് ബി ജെ പി പ്രഖ്യാപിച്ചു.മുൻ ഡി ജി പി ശ്രീലേഖ ശാസ്തമംഗലത്ത് ബി ജെ പി സ്ഥാനാർഥിയാകുന്നു.
ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ
വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പനമരം : ഇന്റർനെറ്റ് ഡി ടി പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ (IDPWOA) വയനാട് ജില്ലാ ജനറൽ ബോഡിയും പഠന ക്യാമ്പും പനമരം വ്യാപാര സമിതി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ അഷ്റഫ് പെരുമ്പാവൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോബിൻ തോമസ് (വയനാട്), സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സലീം (കൊല്ലം) എന്നിവർ പങ്കെടുത്തു. അഷ്റഫ് പെരുമ്പാവൂർ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനെക്കുറിച്ചും, […]
