മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു.
ഇനി മയ്യഴിക്ക് ഉത്സവരാവ്. മാഹി : മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക ഉയർത്തി. 12 മണിക്ക് ദേവാലയ മണികളുടേയും മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിച്ചു. വൻ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപെട്ടത്.മാഹി എം എൽ എ […]
വികസന നേട്ടങ്ങള്‍ നിരത്തി കുറ്റ്യാടി.
കോഴിക്കോട് : കുറ്റ്യാടി വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റ്യാടിയിൽ തുടക്കമായി.സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ വികസന സദസ്സിന് കുറ്റിയാടി പഞ്ചായത്തിൽ തുടക്കമായി.K P കുഞ്ഞമ്മദ് കുട്ടി M L A ഉദ്ഘാടനം ചെയ്തു.മന്ത്രി M B രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.കുറ്റ്യാടിയെ അതിദരിദ്രമുക്ത പഞ്ചായത്തായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ PT പ്രസാദ് പ്രഖ്യാപിച്ചു.പഞ്ചായത്തിലെ ജല ബഡ്ജക്റ്റ് പ്രകടനം M L A […]
‘ഇന്ദിരാ ഗാന്ധി ഉരുക്കു വനിത’; കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനുഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ […]
‘മലയാളം വാനോളം ലാൽസലാം’ മോഹൻലാലിന് സംസ്ഥാന സർക്കാർ ആദരം.
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിക്കാന്‍ ജന്മനാട്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് വന്‍ജനാവലിയുടെ സാന്നിധ്യത്തിലാകും ആരാധകരുടെ സ്വന്തം ലാലേട്ടനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുക.തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.സ്വാന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ നാടിന്റെ പ്രധാന ചടങ്ങുകള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം തയാറെടുക്കുകയാണ് നാട്ടുകാരനായ മോഹന്‍ലാലിന് സ്നേഹവും ആദരവും ചൊരിയാന്‍.മലയാളം വാനോളം, ലാൽസലാം എന്ന് പേരിട്ടിരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവ്വശി,ശോഭന , മീര […]
അഹമ്മദാബാദ് കേരള സമാജം സബർമതി വാർഡ് ഓണം ആഘോഷിച്ചു.
ഗുജറാത്ത് : അഹമ്മദാബദ് കേരള സമാജം സബർമതി വാർഡ് മലയാളികൾ കൂട്ടായ്മയോടെ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു. രാം നഗർ രുഗ്മിണി ബാവ്സർ ഹാളിൽ 28 സെപ്റ്റംബർ 2025 ഞായറാഴ്ച രാവിലെ 9.30 മുതൽ നടന്ന ഓണാഘോഷം പ്രധാന അതിഥിയായി സബർ മതി വിധാൻസഭ എം എൽ എ ഡോ ഹർഷദ് പട്ടേൽ എത്തി.ഏ എസ് പ്രസിഡന്റ് ഗിരീശൻ ജനസെക്രട്ടറി ബെന്നി വർഗീസ്, വാർഡ് പ്രസിഡന്റ് ശൈലരാജൻ, സെക്രട്ടറി ഷീല വാസു, ആർട്സ് സെക്രട്ടറി പത്മ, വിശിഷ്ട അതിഥി […]
തിരുവനന്തപുരം നഗരത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ ഗതാഗത നിയന്ത്രണം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു നഗരത്തിൽ ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക.അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ 11.6 കിലോമീറ്ററിന്റെ വികസനത്തിനും […]
രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം.എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ […]
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു.
2011-ൽ ടി ജെ എസ് ജോർജിനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ പത്രപ്രവർത്തന മേഖലയൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി – കേസരി പുരസ്കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു. […]
ശബരിമല സ്വർണപ്പാളി വിവാദം.
2019-ൽ സ്വർണം പൂശാൻ കൊണ്ടുവന്നത് 42 കിലോഗ്രാം ചെമ്പുപാളി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന് പോറ്റിക്കു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയത് ദേവസ്വം ബോര്‍ഡ്.2024 ഓഗസ്റ്റിലാണ് തിരുവാഭരണ കമ്മിഷണര്‍ ഉണ്ണികൃഷ്ണന് കത്തു നല്‍കിയത്.അറ്റകുറ്റപ്പണികളുടെ ചെലവ് ഏറ്റെടുക്കാന്‍ തയറാകുമോ എന്നാണ് കത്തില്‍ ചോദിച്ചിരുന്നത്.ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ബെംഗളൂരുവിലേക്കു കത്തയച്ചത്.പാളികള്‍ ചെന്നൈയില്‍ എത്തിച്ചു തരാമെന്നും ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും സന്നിധാനത്തു വച്ച് അറ്റകുറ്റപ്പണി നടത്താമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.നിര്‍മാണങ്ങളുടെയും ശുദ്ധിക്രിയകളുടെയും ചെലവ് വഹിക്കാമെന്നു […]