Category: Education

വാട്സാപ്പിൽ വന്ന ഈ 2 മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? ഇനി മെസ്സേജ് ഡിലീറ്റ് ചെയ്യേണ്ടി വരില്ല!

നമ്മൾ അയച്ച മെസ്സേജിൽ ഒരു അക്ഷരത്തെറ്റോ അല്ലെങ്കിൽ ചെറിയൊരു പിശകോ വന്നാൽ ഉടൻ അത് ‘Delete for Everyone’ ചെയ്യുന്നതായിരുന്നു നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റുകൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു എഡിറ്റ് മെസ്സേജ് (Edit Messages)​ഇനി മുതൽ അയച്ച മെസ്സേജിൽ തെറ്റുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യേണ്ടതില്ല. മെസ്സേജ് അയച്ച് 15 മിനിറ്റിനുള്ളിൽ അത് എഡിറ്റ് ചെയ്യാൻ സാധിക്കും.​എങ്ങനെ ചെയ്യാം? അയച്ച മെസ്സേജിൽ ലോങ്ങ് പ്രസ്സ് ചെയ്ത്, മുകളിലെ മൂന്ന് ഡോട്ടുകളിൽ (More […]

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ സെറ്റിംഗ്‌സ് മാറ്റിയാൽ ബാറ്ററി ലാഭിക്കാം.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാറ്ററി പെട്ടെന്ന് തീരുന്നത്. മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില സെറ്റിംഗ്‌സുകളാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ചാർജ് കൂടുതൽ സമയം നിലനിർത്താനും സഹായിക്കുന്ന ലളിതമായ വഴികൾ താഴെ നൽകുന്നു: ഡിസ്‌പ്ലേ സെറ്റിംഗ്‌സ് ക്രമീകരിക്കാം​ഓട്ടോ ബ്രൈറ്റ്‌നസ് (Auto Brightness): ഫോണിലെ ബ്രൈറ്റ്‌നസ് എപ്പോഴും പരമാവധിയിൽ വയ്ക്കാതെ ‘ഓട്ടോ’ മോഡിലാക്കുക. ഇത് വെളിച്ചത്തിനനുസരിച്ച് തെളിച്ചം ക്രമീകരിച്ച് ബാറ്ററി ലാഭിക്കും.​ഡാർക്ക് മോഡ് (Dark Mode): നിങ്ങളുടെ ഫോണിൽ AMOLED […]

ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!

നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്. ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ […]

അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഇനികെ-ടെറ്റ് നിര്‍ബന്ധം

സര്‍ക്കാര്‍–എയ്ഡഡ്സ്‌കൂളുകളിലെഅധ്യാപകനിയമനങ്ങള്‍ക്കുംസ്ഥാനക്കയറ്റങ്ങള്‍ക്കുംകെ-ടെറ്റ്നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്നയോഗ്യതകളുള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നുംഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെഈയോഗ്യതയുള്ളവര്‍ക്കുംഇനിഅധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനുംകെ-ടെറ്റ് യോഗ്യതവേണ്ടിവരും. ഹൈസ്‌കൂള്‍അധ്യാപകര്‍ക്ക്പ്രധാനഅധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്. 2025 സെപ്തംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് […]

ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു

ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ പഠന പദ്ധതിയിൽ നിർമ്മിത ബുദ്ധിയും

രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ […]

യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം ഹൃദ്രോഗം

യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള കാരണം ഹൃദ്രോഗമാണെന്ന് പഠനം. മരണങ്ങളിൽ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗങ്ങളാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പോസ്റ്റ്‌മോർട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കോവിഡ് മഹാമാരിക്ക് ശേഷം പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് കാരണം വാക്സിൻ ആണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മരണകാരണം കണ്ടെത്താനായി ഈ പഠനം നടത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ. പെട്ടെന്നുള്ള മരണങ്ങളിൽ അഞ്ചിലൊന്ന് ശ്വസന സംബന്ധമായ രോഗങ്ങൾ മൂലമാണ്. മറ്റൊരു അഞ്ചിലൊന്ന് കേസുകളിൽ മരണകാരണം കണ്ടെത്താനായില്ല. വയറ്റിലെയും […]

അങ്കണവാടികളും ഇനി സ്കൂളിന്റെ ഭാഗമാകും : സമഗ്ര മാറ്റത്തിന് കളമൊരുങ്ങുന്നു

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുങ്ങുന്നു. അങ്കണവാടികള്‍ അടക്കമുള്ള പ്രീ സ്‌കൂളുകള്‍ ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസിലാക്കുന്നതിന് മുന്നോടിയായാണ് നീക്കം. മൂന്ന് വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തില്‍ പ്രീസ്‌കൂളിനുപൊതുചട്ടക്കൂടുണ്ടാക്കും. ഇതിനായി പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെചുമതലപ്പെടുത്തി. ഏകീകൃത മാനദണ്ഡം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതോടെ അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ് സി ഇ ആര്‍ ടിയുടെ […]

സ്കൂളുകൾ ഇന്ന് അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി ചൊവ്വാഴ്ച അടയ്ക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൻ്റേത് ഒഴികെയുള്ള പരീക്ഷകൾ ചൊവ്വാഴ്‌ച അവസാനിക്കും. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷവും നടക്കും. ജനുവരി അഞ്ചിന് സ്കൂ‌ൾ തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ അന്ന് നടക്കും. ആറാം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും ഓരോ പരീക്ഷയും അഞ്ചിന് നടക്കും

അടുക്കളയിൽ ഗ്യാസ് ലീക്ക് തടയുവാൻ ആറ് കാര്യങ്ങൾ

ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗം കൂടിയതിന് അനുസരിച്ച്‌ അപകടങ്ങളും വർധിക്കുന്നു. ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മള്‍ കേള്‍ക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്. അടുക്കളയില്‍ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എല്‍പിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു. സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സില്‍ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സില്‍ […]

Back To Top