യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം ഹൃദ്രോഗം
യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള കാരണം ഹൃദ്രോഗമാണെന്ന് പഠനം. മരണങ്ങളിൽ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗങ്ങളാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പോസ്റ്റ്മോർട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കോവിഡ് മഹാമാരിക്ക് ശേഷം പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് കാരണം വാക്സിൻ ആണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മരണകാരണം കണ്ടെത്താനായി ഈ പഠനം നടത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ. പെട്ടെന്നുള്ള മരണങ്ങളിൽ അഞ്ചിലൊന്ന് ശ്വസന സംബന്ധമായ രോഗങ്ങൾ മൂലമാണ്. മറ്റൊരു അഞ്ചിലൊന്ന് കേസുകളിൽ മരണകാരണം കണ്ടെത്താനായില്ല. വയറ്റിലെയും […]
കേരളത്തിലെ എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2, 54, 42, 352 പേർ ഫോം പൂരിപ്പിച്ച് നൽകി. 24.08 ലക്ഷം പേരാണ് കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ടവർ ഇന്നുമുതൽ ഒരു മാസത്തിനകം പേര് ചേർക്കാൻ ഫോം നൽകണം. പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. നടപടി രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷൻ കമ്മിഷന് കത്ത് നൽകിയിരുന്നു. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പുറത്തിറക്കുക. കമ്മിഷന് കണ്ടെത്താനാവാത്ത പലരും […]
അങ്കണവാടികളും ഇനി സ്കൂളിന്റെ ഭാഗമാകും : സമഗ്ര മാറ്റത്തിന് കളമൊരുങ്ങുന്നു
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുങ്ങുന്നു. അങ്കണവാടികള്‍ അടക്കമുള്ള പ്രീ സ്കൂളുകള്‍ ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസിലാക്കുന്നതിന് മുന്നോടിയായാണ് നീക്കം. മൂന്ന് വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തില്‍ പ്രീസ്കൂളിനുപൊതുചട്ടക്കൂടുണ്ടാക്കും. ഇതിനായി പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെചുമതലപ്പെടുത്തി. ഏകീകൃത മാനദണ്ഡം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതോടെ അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ് സി ഇ ആര് ടിയുടെ […]
PVഅൻവർ ബേപ്പൂരിലേക്കോ
പി.വി അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ഫ്ലക്സ്ബോർഡ്. പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെയാണ് ഫ്ലക്സ്ബോർഡ് വച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് മണ്ഡലമാണ് ബേപ്പൂർ. ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ അൻവർ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പി.വി അൻവർ ബേപ്പൂരിൽ മത്സരിക്കും എന്ന അഭ്യൂഹം ശക്തമായി. പിണറായി വിജയനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ […]
ട്രാവൻകൂർ ഫെസ്റ്റ് 2025
നാളെ(ഡിസംബർ 24 )മുതൽ ഡിസംബർ 28 വരെ തിരുവനന്തപുരം ജവഹർ ബാലഭവനിൽ . വിവിധ മേഖലകളിലെ പ്രഗൽഭരും പ്രശസ്തരുമായവർ ഒന്നിക്കുന്ന സാംസ്കാരിക സദസുകൾ, സംഗീത പരിപാടികൾ, ബിസിനസ് എൻക്ലേവ്, യുട്യൂബേഴ്സ് മീറ്റ്, ഓർഗാനിക്ക് കൂട്ടായ്മ,റൈറ്റേഴ്സ് മീറ്റ്ഷോപ്പിംഗ് മേള എന്നിവയാണ് ട്രാവൻകൂർ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
സ്കൂളുകൾ ഇന്ന് അടയ്ക്കും
സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി ചൊവ്വാഴ്ച അടയ്ക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൻ്റേത് ഒഴികെയുള്ള പരീക്ഷകൾ ചൊവ്വാഴ്ച അവസാനിക്കും. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷവും നടക്കും. ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ അന്ന് നടക്കും. ആറാം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും ഓരോ പരീക്ഷയും അഞ്ചിന് നടക്കും
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും പക്ഷിപ്പനി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളും കോഴികളും കൂട്ടമായി ചത്തു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നാല് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും […]
തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്രയ്ക്ക് തുടക്കം
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറമുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്ക അങ്കി ആഘോഷ പൂർവം ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി […]
ശബരിമല സ്വർണ്ണകൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ
ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
കരോൾ സംഘത്തെ ആക്രമിച്ചു: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട് കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബി ജെ പി – ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് ‘കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഘത്തിൻ്റെ ബാൻഡ് സെറ്റും […]
