അഞ്ച് ലക്ഷം വീടുകളിൽ വൈദ്യുതിയില്ല
അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ വീശിയടിച്ച അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. എട്ട് സംസ്ഥാനങ്ങളിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച വരെ 11,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങൾക്കിടയിലുള്ള ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതിന്റെ ആഘാതം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിർജീനിയ മുതൽ മസാച്യുസെറ്റ്സ് വരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഏകദേശം അഞ്ച് ലക്ഷത്തിലധികം […]
വൈറ്റില റെയിൽവേ ട്രാക്കിലെ മൃതദേഹം
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതുകണ്ട ലോക്കോ പൈലറ്റാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ട്രെയിനിടിച്ചല്ല […]
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം
സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം […]
ഹിന്ദു ഏകതാ സമ്മേളനം
തിരുവനന്തപുരം: ശാസ്തമംഗലം വാർഡ് ഹിന്ദു ഏകതാ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.വി.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.കൗൺസിലർ ശ്രീലേഖ എൻ, എസ്.എസ് കരയോഗം സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ, ജയഗോപാൽ, സുന്ദരേശൻ നായർ,എസ്. അനിൽകുമാർ, അഡ്വ.എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
പിതാവിനെ വെടിവെച്ചുകൊന്ന് 19-കാരൻ
ലഖ്നൗ : നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാൻവേന്ദ്ര സിങ്ങിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് […]
‘സുജലം സുലഭ’ത്തിലും വെള്ളത്തിനായി കാത്തിരിപ്പ്
തിരുവനന്തപുരം : നഗരത്തിൽ പൈപ്പ് ലൈനുകൾ വഴി വെള്ളമെത്തിക്കുന്നതിന് പുറമെ ആവശ്യക്കാർക്ക് വെള്ളം ടാങ്കറിലെത്തിക്കുന്നതിന് രൂപം നൽകിയ ‘സുജലം സുലഭം” പദ്ധതി,കാര്യക്ഷമമാക്കുന്നതിലും വാട്ടർ അതോറിട്ടിക്ക് വിമുഖത.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്താൽ വെള്ളമെത്തിക്കുന്ന സംവിധാനമാണിത്. 2020ലാണ് കോർപ്പറേഷനും വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയത്. ജലദൗർലഭ്യം രൂക്ഷമാവുന്ന ദിവസങ്ങളിൽ കുടിവെള്ളം ബുക്കിംഗ് ആപ്പ് വഴി ലഭിക്കും. 110 ടാങ്കർ വാഹനങ്ങളാണ് വെള്ളമെത്തിക്കാൻ രജിസ്റ്റർ സർവീസ് നടത്തുന്നത്.എന്നാൽ ഇവയ്ക്ക് വെള്ളം ആവശ്യാനുസരണം നിറയ്ക്കാനുള്ള […]
ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ
ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ. കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ […]
ഭാരതിയ ചികിത്സാ വകുപ്പ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്തി ലൈഫ് ക്യാമ്പയിൻ നടത്തപ്പെട്ടു.
പാമ്പാടി : കേരള സർക്കാർ ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷനും, ഭാരതീയ ചികിത്സാ വകുപ്പ് , പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയുർവേദ ആരോഗ്യ സ്ഥാപനങ്ങളും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ & എക്സ്പോ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഡ്വക്കറ്റ് സിജു കെ ഐസക് പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി പ്രോഗ്രാമിനോട് അനുബന്ധിച്ച് രാവിലെ 9 മണി മുതൽ […]
സ്ലാബ് തകർന്ന് മൂന്ന് മരണം
കോഴിക്കോട് : വലിയങ്ങാടി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ജബ്ബാർ , അഷ്റഫ് ബഷീർ എന്നീ തൊഴിലാളികളാണ് മരിച്ചത് .കോഴിക്കോട് കോർപ്പറേഷൻ്റെതാണ് കെട്ടിടം. ബി ജെ പി കനത്ത പ്രതിഷേധം ഉയർത്തുന്നു. മേയർ ഒളിവിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ലാബ് ടെക്നീഷ്യന് നിയമനം
കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം അംഗീകൃത ലാബ് ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി കോഴ്സ് പാസായ 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706462
