പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച രാജാജി നഗറിലെ സച്ചിൻ, അഖിൽ,ശരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ സച്ചിനും ശരണും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ദൂരക്കുറവും സാങ്കേതിക സംവിധാനങ്ങളും അനുകൂലം
വിഴിഞ്ഞം : മാലദ്വീപിലേക്ക് ചരക്കുനീക്കത്തിന് സാദ്ധ്യത തെളിയുന്നു.വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി.വിഴിഞ്ഞത്തെ സീവേഡ് വാർഫിനാണ് അനുമതി ലഭിച്ചത്. 2018വരെ ലീവേഡ് വാർഫിൽ നിന്ന് മാലയിലേക്ക് ചരക്കുനീക്കം നടത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മുടങ്ങി. വിഴിഞ്ഞത്ത് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കസ്റ്റംസ് തുറമുഖമായി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) ഡോ.ടി.ടിജുവാണ് വിജ്ഞാപനമിറക്കിയത്. ഇലക്ട്രോണിക്സ് ഡാറ്റ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനംകൂടി ലഭിച്ചാലുടൻ ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകും.
മെഡിക്കൽ കോളേജിൽ വീണ്ടും പൊട്ടിത്തെറി
വനിതാ അറ്റൻഡർക്ക് പരിക്ക് തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ച് അറ്റൻഡർ ഹാരിഷാ ബീവി (50) യ്ക്ക് നെറ്റിയിൽ ഗ്ലാസ് കൊണ്ട് പരിക്കേറ്റു, ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു. അപകടം ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. നെറ്റിയിൽ പരിക്കേറ്റ പരിഷാ ബീവിയുടെ പരിക്ക് നിസാര പരിക്കെന്നാണ് പ്രാഥമിക വിവരം.
ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ
വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന […]
മണിയൻപിള്ള രാജു വിനെ അറസ്റ്റു ചെയ്തേക്കും
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തന്റെ വോൾവോ കാർ അമിത വേഗത്തിലോടിച്ച് ട്രിവാൻട്രം ക്ലബിനു മുന്നിൽ അപകടത്തിൽ പെട്ട നടൻ മണിയൻ പിള്ള രാജു ഇന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മണിയൻപിള്ള രാജു കാർ നിർത്താതെ പോയെന്നാണ് സൂചന. നടന്റെ വോൾവോ കാർ ഹാജരാക്കിയിട്ടില്ല. താൻ കാൻസർ രോഗിയാണെന്നും രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലേക്ക് തീപടര്‍ന്നു; മധ്യവയസ്‌കന്‍ മരിച്ചു
കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീയണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാല്‍, […]
കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു
കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു കഴക്കൂട്ടം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടെക്നോപാർക്കിലെ ഗൈഡ്ഹൗസ് കമ്പനി ജീവനക്കാരി സന്ധ്യ (38) ആണ് അന്തരിച്ചത്. വെമ്പായം തേക്കട കുഴിവിള രാജേഷിന്റെ (വേണു) ഭാര്യയാണ്. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിലാണ് താമസം. അപകടം ബുധനാഴ്ച കഴിഞ്ഞ ബുധനാഴ്ച ടെക്നോപാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. സന്ധ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽവീണ സന്ധ്യയുടെ […]
ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച – Village News
ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നും ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് […]
സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം
തിരുവല്ലയിൽ ഏഴിന് അഭിമുഖം പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബി.എഡ്. എം.എഡ്, എം.ബി.എ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735, […]
വിഷൻ പദ്ധതി: അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ വിഷൻ പദ്ധതി 2025-26 അക്കാദമിക വർഷം രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നതിന് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, […]
