Author: Editor3

നഗരമാലിന്യ സംസ്‌കരണം

തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 […]

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]

ഐ.എ.എസ് കോച്ചിംഗിനെത്തിയ പെൺകുട്ടിക്ക് പീഡനം

തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗിനായി തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 17 പവൻ ആഭരണവും 1,10,000 രൂപയും തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് ജാമ്യം.ഇടുക്കി സ്വദേശി നെൽസൺ ജോയിക്കാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യ റിമാൻഡ് കഴിഞ്ഞതേയുള്ളൂവെന്നും 8 പവൻ ആഭരണങ്ങൾ മാത്രമേ റിക്കവർ ചെയ്തിട്ടുള്ളൂവെന്നും,ബാക്കി സ്വർണം കണ്ടെത്താൻ പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരസ്‌പര സമ്മത പ്രകാരമുള്ള ബന്ധങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും […]

അഞ്ചുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയുടെ ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീശിവം അപാർട്ട്‌മെന്റിലെ അഞ്ചാം നമ്പർ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മോഷണസംഘം ഫ്ളാറ്റിലെത്തിയത്. സംഭവത്തിൽ സ്ത്രീകൾ അടങ്ങുന്ന അഞ്ചംഗ സംഘത്തെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന 64കാരിയാണ് ആക്രമണത്തിന് ഇരയായത്. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാല് വർഷമായി ഇവിടെയാണ് താമസം. കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കി കോർപ്പറേഷൻ […]

പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് തിങ്കളാഴ്ച

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് 2026, ഫെബ്രുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45 ന് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

ശിവഗിരിയിൽ നവോത്ഥാനദിനമായി മഹാശിവരാത്രി ആഘോഷിക്കും

ശിവഗിരി : ശ്രീനാരായണഗുരുദേവൻ നവയുഗാരംഭത്തിന് നാന്ദികുറിച്ച മഹാശിവരാത്രിദിനം നവോത്ഥാനദിനമായി ശിവഗിരിയിൽ ആഘോഷിക്കും. രാവിലെ പർണ്ണശാലയിൽ ശാന്തിഹോമത്തിനുശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബ്രഹ്മവിദ്യാർത്ഥികൾക്ക് ബ്രഹ്മചര്യാദീക്ഷ നൽകും. ശാരദാമഠത്തിലും മഹാസമാധിസന്നിധിയിലും വിശേഷാൽ സമാരാധനകൾക്കു ശേഷം ഭക്തജനങ്ങൾക്ക് ശിവരാത്രിസന്ദേശം നൽകും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,​ട്രഷറർ സ്വാമി ശാരദാനന്ദ,​ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ,​ സ്വാമി ദേവാത്മജാനന്ദസരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം സ്വാമിസച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ […]

മിനിമം ബാലൻസ് പിഴക്കൊള്ള തടഞ്ഞത് നമ്മുടെ പരമേശ്വരൻ

തിരുവനന്തപുരം : രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്ക് തന്റെ പരാതി ആശ്വാസമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് തിരുവനന്തപുരം വലിയശാല ശ്രീദുർഗയിൽ പരമേശ്വരൻ കൃഷ്ണയ്യർ. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തരുതെന്ന പാർലമെന്റ് പെറ്റീഷൻ സമിതിയുടെ ശുപാർശയ്ക്ക് പിന്നിൽ പരമേശ്വരൻ കൃഷ്ണയ്യരാണ്. സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻ സമിതിയുടെ ശുപാർശ. ബംഗളൂരൂവിലെ ബാംബുപെക്കർ എന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പരാതി അയക്കാൻ കാരണമായതെന്ന് പരമേശ്വരൻ കൃഷ്ണയ്യർ ‘കേരളകൗമുദി’യോട് പറഞ്ഞു. ബീഹാർ, മഹാരാഷ്ട്ര, അസാം എന്നിവിങ്ങളിലെ […]

ശബരിമല മണ്ഡലകാലം

കൊച്ചി: ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ജീവനക്കാർ നടത്തിയ ലക്ഷങ്ങളുടെ പണമിടപാടുകളിൽ വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഈസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരം ശേഖരിച്ച് പരിശോധിക്കണം. ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർ‌ഡ് അറിയിച്ചു. വിഷയം മാർച്ച് 11ന് വീണ്ടും പരിഗണിക്കും

നിയന്ത്രണങ്ങളുമായി ആർബിഐ

വായ്പ തിരിച്ച് പിടിക്കുന്ന നടപടികളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതി തീർപ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെടുരുത്. വായ്പക്കാരുമായി നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണം. […]

അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ മോഷണം

തിരുവനന്തപുരം: അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കാറുണ്ട്. ബുധനാഴ്ച രാത്രി ക്യാമ്പിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈ​റ്റ് സെ​റ്റിംഗ്സുകൾക്കായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായും വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. ഇന്നലെ […]

Back To Top