Author: Editor3

എസ്ഐആർ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തിൽ ഒടുവിൽ എസ്ഐആർ നടന്നത്. 2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുമുൻപേ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നവരിൽ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതിന്റെ […]

യാത്ര വനിതകൾക്ക് മാത്രം

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. തിരുവനന്തപുരം : വനിതകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്.

യൂണിസെഫ് ആരോഗ്യവിദഗ്ധൻബാലാവകാശ കമ്മിഷൻ സന്ദർശിക്കും

ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ മേഖലയിലെ വിദഗ്ധൻ റൗൾ ബർമിജോ ഫെബ്രുവരി 23 ഉച്ചക്ക് 2.30ന് ബാലാവകാശ കമ്മിഷൻ സന്ദർശിക്കുന്നു. യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി എന്നിവർ സംഘത്തിലുണ്ടാകും. യുണിസെഫ്, ബാലാവകാശ കമ്മിഷന് അഭിനന്ദന കത്ത് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ ചേമ്പറിലാകും നടക്കുക. വൈകുന്നേരം 4 മണിക്ക് കമ്മിഷനും യൂണിസെഫ് പ്രതിനിധികളും തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കുട്ടികൾ, മാധ്യമ പ്രതിനിധികൾ, നിയമസഭ സാമാജികർ എന്നിവരുമായി സംവദിക്കും.കുട്ടികളിലെ […]

ഔട്ട് ലെറ്റിലേക്ക്

പാലക്കാട്: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘ മിന്നൽ മാജിക് ‘. പാലക്കാട് മലബാർ ഡിസ്റ്ററിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില. ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മുൻപ് മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പുറത്തുവന്നത്. പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എംപി രാജേഷ് പേര് പ്രഖ്യാപിക്കും. 13,500 കെയ്സ് മദ്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുക. തുടക്കത്തിൽ അരലിറ്റർ കുപ്പികളിലാണ് […]

നിസ്റ്റിന്റെ പോഷക അരി തയ്യാർ

തിരുവനന്തപുരം: പ്രമേഹരോഗികൾ സ്പൂണിൽ അളന്ന് ചോറുകഴിക്കുന്ന കാലം പഴങ്കഥയായേക്കും. പ്രശ്‌നമെന്നു കരുതുന്ന കാർബോഹൈഡ്രേറ്റിനെ നിയന്ത്രിച്ച ‘ഡിസൈനർ അരി’യുടെ ചോറ് വയർനിറയെ കഴിക്കാനാവുന്ന കാലം തിരികെവരുമെന്നും കരുതാം. തിരുവനന്തപുരം സി.എസ്.ഐ.ആർ. നിസ്റ്റ് ആണ് ഉയർന്ന പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സുമുള്ള അരി വികസിപ്പിച്ചത്. പോഷകഅരിയുടെ ചോറു കഴിച്ചാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൈസെമിക് ഇൻഡെക്‌സ്) കുറവായിരിക്കുമെന്നതാണ് പ്രമേഹരോഗികൾക്ക് ആശ്വാസമാകുന്നത്. ‘പോഷകഅരി’യുടെ സാങ്കേതികവിദ്യ വ്യാവസായിക ഉത്പാദനത്തിനായി കൈമാറി. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സും തമിഴ്‌നാട്ടിലെ എസ്.എസ്.സോൾ ഫുഡ്‌സുമാണ് ആദ്യഘട്ടത്തിൽ പോഷകഅരി ഉത്പാദിപ്പിക്കുക. […]

മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത്

നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും

അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.

മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ

പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത ഫുഡ് കളറുകൾ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. കേക്ക് ഇനങ്ങളാണ് പ്രധാനമായും […]

വ​ന​ത്തി​ന​ക​ത്ത് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

പൂ​ക്കോ​ട്ടും​പാ​ടം : ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​നം റെ​യ്ഞ്ചി​ന് കീ​ഴി​ലെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​ച്ച​ന​ള ചോ​ല​നാ​യി​ക്ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ​ച്ച​ൻ​ത്തോ​ടി​ന് സ​മീ​പ​ത്തെ പു​ല്ല​ട്ടി​ക്കു​ന്നി​ലാ​ണ് ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ന​ത്തി​ന​ക​ത്തെ ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കാ​മ​റ​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ജ​ഡം ക​ണ്ടെ​ത്തി​യ​ത്. […]

ഒ പനീർ സെൽവം ഡി എം കെ യിലേക്ക്

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രധാന മനസാക്ഷി സൂക്ഷിപ്പുകാരനും കാവൽ മുഖ്യമന്ത്രിയുമൊക്കെ ആയിരുന്ന ഒ. പനീർ സെൽവം ഡി. എം. കെ യിലേക്ക് കൂടു മാറാൻ തയ്യാറെടുത്തു കഴിഞ്ഞു വെന്ന് റിപ്പോർട്ട്‌. മുഖ്യമന്ത്രി സ്റ്റാലിനുമായി പനീർ സെൽവം കൂടിക്കാഴ്ച നടത്തി.നിയമസഭയ്ക്കുള്ളിൽ ആയിരുന്നു കൂടിക്കാണൽ.ജയലളിതയുടെ വിട വാങ്ങലോടഎ ഐ ഡി എം കെ യുടെ നില പരുങ്ങലിൽ ആയിരുന്നു.. പാർട്ടിയിൽ അധികാര കേന്ദ്രങ്ങൾ കൂടി. പനീർസെൽവത്തിന്റെ പ്രഭാവം മങ്ങി. രാഷ്ട്രിയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് പഴയ […]

Back To Top