Author: Editor3

കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

കൊച്ചി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട  സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട്  സിവിൽ  സ്റ്റേഷനിൽ  നടന്ന  പരിശീലന  പരിപാടി     ജില്ല കളക്ടർ  പ്രിയങ്ക IAS ഉദ്ഘാടനം ചെയ്തു . രാജ്യ പുരോഗതിക്ക്  കാർഷിക  മേഖലയുമായി  ബന്ധപ്പെട്ട  വിവര ശേഖരണത്തിന് വലിയ  പ്രധാന്യമുണ്ടെന്ന്  ജില്ല കളക്ടർ പറഞ്ഞു.  ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍     സംഗീത  അധ്യക്ഷത  വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജോയിന്റ് ഡയറക്ടർ യമുന മുഖ്യപ്രഭാഷണം  നടത്തി. കേന്ദ്രാവിഷ്കൃത […]

ഡ്രൈവർമാരെ കിട്ടാനില്ല

തിരുവനന്തപുരം : മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കം. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്. ഇതിൽ തന്നെ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു തവണത്തേക്ക് ക്ഷമിക്കും. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് […]

NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

കോട്ടയം : എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എൻഡിപിയും എൻഎസ്എസും പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് തിരഞ്ഞെടുപ്പ് ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ഓപ്പറേഷന്‍ ഡി -ഹണ്ട്

എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.10829 കി.ഗ്രാം), കഞ്ചാവ് (18.994 കി.ഗ്രാം), കഞ്ചാവ് ബീഡി (41 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ജനുവരി 20 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ […]

വിദ്യാഭ്യാസ ജില്ലാതല മത്സരം നാളെ (22)

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്കൂൾ വിഭാഗം വിദ്യാഭ്യാസ ജില്ലാ തല മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. സെന്റ് ആൽബർട്ട്സ് എച് എസ്‌ എസ്‌ എറണാകുളം, എസ്‌. എൻ. ടി. പി. എച്.എസ്‌ ബി.എഡ് ട്രെയിനിങ് സെന്റർ എറണാകുളം, എസ്‌.ജി. എച്. എസ്‌. എസ്‌ കോതമംഗലം, ആലുവ മുനിസിപ്പൽ […]

വിദ്യാർഥികൾക്കുളള ലാപ്‌ടോപ് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി 18 മുതൽ 32 വയസ്സ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. വായ്പാ കാലാവധി 3 വർഷമാണ്. അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുളള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം. കെ.എസ്.എം.ഡി.എഫ്.സി കസ്റ്റമർ കെയർ നമ്പർ: 8714603031. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ജല വിതരണം മുടങ്ങും

തിരുവനന്തപുരം : ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, […]

“ഷിംജിത അറസ്റ്റിൽ “

കോഴിക്കോട് : കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയിൽ റീൽസ് ചിത്രീകരിച്ച് യുവതി അറസ്റ്റിൽ. കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ

ന്യൂഡൽഹി : ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ടോൾ അടക്കാത്തത് തടയുകയുമാണ് ലക്ഷ്യം. ‘അടയ്ക്കാത്ത ടോൾ’ എന്നതിന് പുതിയ നിർവചനം നൽകി. ടോൾ പ്ലാസയിലെ ഇലക്ട്രോണിക് സംവിധാനം ഒരു വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും ടോൾ ലഭിച്ചില്ലെങ്കിൽ അത് ദേശീയപാത നിയമം- 1956 അനുസരിച്ച് ടോൾ ലഭിക്കാത്ത […]

സജി ചെറിയാന്‍റെ പ്രസ്താവന

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എൻ്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല. രാജ്യത്താകമാനം ന്യൂനപക്ഷ […]

Back To Top