Author: Editor3

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം

എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഈ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. നവംബര്‍ 29 ശനി മുതല്‍ ബിഎല്‍ഒമാര്‍ വീട്ടിലെത്തി ഫോം സ്വീകരിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് […]

കലാനിധി പുരസ്കാര വിതരണവും ഇശൽരാവും

തിരുവനന്തപുരം : കലാ-സാഹിത്യ മത്സരങ്ങളും പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡും 2025 ബാലമണിയമ്മ സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം ആര്‍ കെ ദാമോദരനും ഡോ കുഞ്ഞബ്ദുള്ള സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം റഫീഖ് അഹമ്മദ് ഉം അര്‍ഹരായി. കോഴിക്കോട് : കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍റ് ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 2025 നവംബര്‍ 29, 30 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കലാനിധി ഇശാല്‍രാവും പുരസ്കാര സമര്‍പ്പണവും നടക്കും. കലാനിധി പ്രഥമ ബാലമണിയമ്മ […]

അൻസാരി ഫർണിച്ചർ ന്റെ പുതിയ ഷോറൂം വട്ടപ്പാറയിൽ

🔷 ഷോറൂം മാനേജർ🔷 സെയിൽസ് ഗേൾ🔷 സെയിൽസ്മാൻ🔷 കസ്റ്റമർ കെയർ🔷 ഡെലിവറി ബോയ്🔷 ഹൗസ് കീപ്പിംഗ്🔷 വീഡിയോഗ്രാഫർ/ കണ്ടന്റ് ക്രിയേറ്റർ…. എന്നീ തസ്തികകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക.. 📲 8304057917

ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്

;ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ കൊളംബോ : ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ […]

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

രാഹുലിനെതിരെ എഫ്ഐആർ തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ രാഹുൽ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ […]

ശബരിമല സ്വർണക്കൊള്ള

തന്ത്രിയെ കുടുക്കി പത്മകുമാർ തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്നും പത്മകുമാർ. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി നൽകി. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് […]

തിരുവനന്തപുരത്ത് ഗുണ്ടയെ പോലിസ് വെടിവച്ചു

തിരുവനന്തപുരം : കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ. ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല. ഒട്ടേറെ കേസുകളില്‍ പ്രതിയായ കിരണിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കിരണിനോട് ഈ പ്രദേശത്തേക്കു വരരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. […]

എട്ടാം ക്ലാസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല […]

ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് പൊതുമേഖല സ്ഥാപനമായ റയ്ഡ്കോ തേൻ […]

നാവികസേനാ വൻപ്രകടനം തിരുവനന്തപുരത്ത്

തിരുവനന്തപുരം : നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ 2025- തിരുവനന്തപുരത്ത്. ശംഖുമുഖം ബീച്ചിലാണ് ഇന്ത്യന്‍ നാവികസേന 2025 ലെ ദേശീയ നാവിക ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ദിനാഘോഷങ്ങങ്ങളുടെ ഭാഗമായ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു പരിപാടിയില്‍ മുഖ്യാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. ദിനാഘോഷത്തിന് മുന്നോടിയായി […]

Back To Top