ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം
നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട് തിരുവനന്തപുരം: ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയച്ച കത്തിലാണ് ഈ നിർദ്ദേശങ്ങൾ. നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട്. ഇത് നിർത്തലാക്കി പകരം ശാസ്ത്രീയ രീതികൾ അവലംബിക്കണം. മൃഗങ്ങളുടെ […]
തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കിയ ആംബുലൻസിൽ രോഗിയില്ലായിരുന്നു; ഡ്രൈവർക്കെതിരെ കേസ്
തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത് തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലൂടെ ഓടിയ പോലീസുകാരി സാമൂഹികമാധ്യമങ്ങളിൽ വലിയ താരമായതാണ്. എന്നാൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ കേസിൽ ട്വിസ്റ്റും ഉണ്ടായിരിക്കുന്നു. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന […]
‘രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കട്ടെ’; ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ
സി.ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ലെന്നും യോഗം ചേർന്നു എന്നു പറഞ്ഞ ദിവസം അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തിക്കാൻ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ എംപി. താൻ ഓഫീസിലിരുന്നാണ് ജനങ്ങളെ കണ്ടതെന്നും മാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നുവെന്നും ഷാഫി പറഞ്ഞു. സി.ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ലെന്നും യോഗം ചേർന്നു എന്നു പറഞ്ഞ ദിവസം അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ഇല്ലാത്ത യോഗത്തിൽ, പങ്കെടുക്കാത്തവരുടെ പേരുകൾ […]
നിലപാടുകാരെ നിലയ്ക്കുനിർത്താൻ ഹെൽപ്പ്‌ലൈൻ നമ്പറുമായി വനിതാ വികസന കോർപ്പറേഷൻ
അതിക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സഹായം തേടുന്നവർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപിച്ച് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ഇനിമുതൽ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഏത് സമയത്തും 181 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാം. അതിക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കം. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും വനിതാ വികസന കോർപ്പറേഷൻ കൂടെയുണ്ടാകുമെന്ന് അവർ അറിയിച്ചു. വിളിക്കുന്നവരുടെ സ്വകാര്യത പൂർണമായും […]
തിരുവനന്തപുരത്ത് ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു; ഒരാൾക്ക് ഗുരുതരപരിക്ക്
തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ മുക്കോലയില്‍ ആണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചികിത്സയിലാണ്. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകന്‍ എം.ജെ. രതീഷ് കുമാര്‍ (40) ആണ് അപകടത്തില്‍ മരിച്ചത്. ചൊവ്വര സ്വദേശി മണിപ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ സഞ്ചരിച്ചിരുന്ന അതേ ദിശയിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ […]
ന്യൂനമർദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് […]
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ […]
ഉദയകുമാർ കസ്റ്റഡി ഉരുട്ടിക്കൊലക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും
കേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകും കൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയും കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് അറിയിച്ചു. സിബിഐ തിരുവനന്തപുരം സ്പെഷൽ ക്രൈം യൂണിറ്റാണ് സിബിഐ ആസ്ഥാനത്തേക്ക് ഇതിനായി ശുപാർശ നൽകുക. സിബിഐ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും. സിബിഐ […]
താമരശ്ശേരി ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ […]
വള്ളംകളിയും വശമുണ്ടോ? കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായി നടൻ രഞ്ജിത് സജീവ്
കാരിച്ചാലിന്റെ തുഴച്ചിലുകാരെ കണ്ടു പ്രോത്സാഹിപ്പിക്കാനാണ് വന്നതെങ്കിലും മടങ്ങാൻ കഴിഞ്ഞില്ലെന്നാണ് നടൻ പറയുന്നത് വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായി നടൻ രഞ്ജിത് സജീവ്. കൊല്ലത്തും കോട്ടയത്തും കുടുംബവേരുകളുള്ള താരത്തിനു വള്ളംകളിയുടെ ആവശം ഒട്ടും ചോരാതെയുണ്ടെങ്കിലും വള്ളം കളിയുടെ ക്യാപ്റ്റനാകുന്നത് പുതുമയുള്ള വിശേഷമാണ്. ഗോളം, ഖൽബ്, മൈക്ക് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ യുവനടൻ ‘ഹാഫ്’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകൾക്കിടയിലാണു രാജസ്ഥാൻൽ നിന്ന് കരുവാറ്റയിലെ പരിശീലന ക്യാംപിൽ എത്തിയത്. കാരിച്ചാൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ: ”ഞാൻ […]
