മരിക്കും മുമ്പ് അമ്മയ്ക്ക് സന്ദേശമയച്ചു; 4 മാസം മുൻപ് വിവാഹിതയായ 21കാരി ജീവനൊടുക്കി
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് 4 മാസം മുൻപ് വിവാഹിതയായ 21കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. മേൽപ്പറമ്പ് അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ. നന്ദന (21) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് താൻ മരിക്കാൻ പോവുകയാണെന്ന് നന്ദന അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു. പെരിയ ആയംപാറ വില്ലാരംപെതി സ്വദേശികളായ കെ. രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന. പ്രണയത്തിലായിരുന്ന നന്ദനയും രഞ്ജേഷും ഏപ്രിൽ […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത് അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) ആണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലാണ് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വയനാട് […]
‘സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ
കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺഗ്രസെന്ന് വി ഡി സതീശൻ. കോൺഗ്രസ് റീൽസുകളിൽ കാണുന്നതല്ലെന്നും കോൺഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ധീരന്മാരായ പ്രവർത്തകരുണ്ട്. അവരെയൊന്നും അണുവിടെ ചലിപ്പിക്കാൻ ഇവിടത്തെ പ്രചരണങ്ങൾക്ക് കഴിയില്ല. […]
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിതയുടെ ഗൃഹപ്രവേശം
മലയാളി നഴ്സ് രഞ്ജിതയുടെ വീടിന്റെ പണി പൂർത്തീകരിക്കുന്നതിനായി മുന്നിട്ടിറങ്ങി ആത്മാർത്ഥമായി പരിശ്രമിച്ചത് പത്മജ വേണുഗോപാലാണെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ പൂർത്തിയാകാത്ത സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ആ സ്വപ്നം ഇന്ന് പൂവണിഞ്ഞിരിക്കുകയാണ്. ഇന്ന് രഞ്ജിതയുടെ വീടിന്റെ ഗൃഹപ്രവേശനം ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ […]
കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം
ജീപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്ക് അപകടത്തിന്റെ ദൃശ്യങ്ങൾ കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. മഹീന്ദ്ര ഥാർ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആര്‍ടി ബസിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. […]
ഉത്രാടദിനത്തിൽ വിറ്റത് 137 കോടിയുടെ മദ്യം; ആദ്യ സ്ഥാനങ്ങളിൽ കൊല്ലം ജില്ലയിലെ ഷോപ്പുകൾ
സംസ്ഥാനത്തെ ആറ് ഔട്ട്ലെറ്റുകളിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ വിൽപ്പന നടന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് വരുമാനം. ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ മദ്യം വിറ്റതായാണ് റിപ്പോർട്ട്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഓണത്തിനോടനുബന്ധിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധികം […]
101 വീടുകളിൽ മുഹമ്മ പോലീസ് എത്തി; കയ്യിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായി
മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത് ഒന്നും രണ്ടുമല്ല, 101 വീടുകളുടെ മുറ്റത്ത് പോലീസ് എത്തി. പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ സന്ദർശനം ആ നാട്ടുകാർക്കുള്ള ഓണസമ്മാനമാണ്. 14 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായാണ് മുഹമ്മ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയുള്ള പ്രദേശങ്ങളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് മുഹമ്മ സ്റ്റേഷനിലെ ജനമൈത്രി പോലീസ് വിഭാഗം ഓണകിറ്റുകൾ കൈമാറിയത്. കഴിഞ്ഞ വർഷവും […]
‘ബീഡി ആരോഗ്യത്തിന് ഹാനികരം;’ വിവാദ പോസ്റ്റിൽ വിടി ബൽറാം പുറത്ത്; KPCC ഡിജിറ്റൽ മീഡിയ സെൽ അഴിച്ചുപണിയും
പോസ്റ്റ് തൻ്റെ അറിവോടെയല്ല വന്നതെന്ന് വി.ടി. ബൽറാം പറഞ്ഞെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു കോഴിക്കോട്: ബിഹാറുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിൻ്റെ ചുമതലയിൽ നിന്ന് വി.ടി. ബൽറാം ഒഴിഞ്ഞു. സ്ഥാനമൊഴിയാനുള്ള തൻ്റെ തീരുമാനം നേരത്തെ തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിച്ചിരുന്നതായി ബൽറാം പറഞ്ഞു. ജിഎസ്ടി വിഷയത്തിൽ ‘ബീഡി’യെയും ‘ബിഹാറി’നെയും താരതമ്യം ചെയ്തുകൊണ്ടുള്ള ‘കോൺഗ്രസ് കേരള’യുടെ എക്സ് പോസ്റ്റ് ആണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധിയുടെ ‘വോട്ട് […]
കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ
നാല് പൊലീസുകാർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട് തൃശൂർ : കുന്നംകുളം കസ്റ്റഡി മർദനക്കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നുഹ്മാൻ, സിവിൽ പോലീസ് ഓഫീസർമാരായ ശശിധരൻ, കെ.ജെ. സജീവൻ, എസ്. സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായ പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എല്ലാ രേഖകളും ഹാജരാക്കാൻ […]
രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങി തിരിച്ചെത്തിയ മലയാളികൾ
ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത് കൊച്ചി: ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങി പോയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്. സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബി ജെ പി സംസ്ഥാന വൈസ് […]
