വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി; ചലഞ്ചുമായി കെഎസ്‌യു

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം […]

മരുന്നിന് വരിനിന്ന രോഗിയുടെ തലയിൽ ചക്കവീണു

പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ആശുപത്രി കോമ്പൗണ്ടിൽ നിന്ന്‌ ചന്ദനമരം മോഷണം പോയിട്ടും അധികൃതർക്ക് പരാതിയില്ല

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ നിന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തി. ഞായറാഴ്‌ച രാത്രിയാണ് ചന്ദനം മരം കാണാതായത്. മോഷണം നടന്ന് ഇത്രയും ദിവസമായിട്ടും അധികൃതർ പൊലീസിൽ പരാതി നൽകുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. ആശുപത്രിയുടെ മെയിൻഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് നഷ്‌ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. എട്ടോളം സുരക്ഷാജീവനക്കാർ രാത്രിയിലും പകലുമായി ഇവിടെ കാവൽ നിൽക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും അധികൃതർ അതു പരിശോധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. നാട്ടുകാർ ഇതിൽ പ്രതിഷേധം നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും […]

ജില്ലയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാർ കളത്തിലിറങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിൽ നിലഭദ്രമാക്കാൻ 10 സിറ്റിംഗ് എം.എൽ.എമാരെയും സി.പി.എം കളത്തിലിറക്കും. വിജയസാദ്ധ്യത കണക്കിലെടുത്താണ് പരീക്ഷണങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി അംഗീകരിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടും. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാവും അന്തിമ തീരുമാനം. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ടേം വ്യവസ്ഥ ഒഴിവാക്കി മത്സരിക്കും. ജില്ലാ സെക്രട്ടറിയായതിനാൽ വി.ജോയിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമാവും പ്രധാനം. എന്നാൽ ജില്ലയിലെ ഉറച്ച സീറ്റുകളിലൊന്നായിട്ടാണ് നേതൃത്വം വർക്കല കാണുന്നത്. വി.ജോയി മത്സരിക്കേണ്ടെന്ന തീരുമാനം […]

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം

സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി : ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ വിശദീകരണം […]

മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ല

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് കാരണം വാട്ടർ അതോറിട്ടിയുടെ കെടുകാര്യസ്ഥതയാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ലെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 107 ടാങ്കറുകളിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നുണ്ട്.ഇനി 60 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും. രണ്ട് ദിവസത്തിനകം ഇതും നടപ്പിലാക്കും.ഒരു വാർഡിൽ ഒരു ടാങ്കർ എന്ന കണക്കിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമെങ്കിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ […]

സംസ്ഥാനത്ത് വീണ്ടും അവയവദാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന വ്യക്തിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്യുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കിംസിലേക്ക് ഹൃദയം എത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ ശസ്ത്രക്രിയാ നടപടികൾ ആരംഭിക്കുമെന്ന് ആശുപത്രി […]

ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി

ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒ​റ്റയ്ക്ക് ചെയ്‌തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാൾ […]

Back To Top