അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ മോഷണം

തിരുവനന്തപുരം: അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിക്കാറുണ്ട്. ബുധനാഴ്ച രാത്രി ക്യാമ്പിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈ​റ്റ് സെ​റ്റിംഗ്സുകൾക്കായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായും വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. ഇന്നലെ […]

ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് സമീപമായിരുന്നു പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുക കണ്ടയുടൻ പുറത്തേക്ക് ചാടിയതിനാൽ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായരും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവിൽ വാഹനാപകടം

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്‌യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ ഒരേ കോളേജിലെ വിദ്യാർഥികളാണ്. […]

തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ

ടോക്കിയോ : ക്രൂഡ് ഓയിലിന്റെ പേരിൽ അടക്കം ബീജിംഗുമായുള്ള സംഘർഷത്തിനിടയിൽ ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി ജപ്പാൻ. ചൈനയിൽ നിന്നുള്ള മത്സ്യ ബന്ധന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. പരിശോധനകൾക്കായി നിർത്താൻ ആവശ്യപ്പെട്ട ശേഷവും കപ്പൽ നങ്കൂരമിടാൻ തയ്യാറാവാതെ വന്നതിന് പിന്നാലെയാണ് ജപ്പാന്റെ നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജപ്പാന്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്ടനെ അറസ്റ്റ് ചെയ്തതായാണ് ജപ്പാന്റെ ഫിഷറീസ് ഏജൻസി വിശദമാക്കുന്നത്. […]

യുഎഇ പാസ്‌പോര്‍ട്ട് ശക്തം

ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടില്‍ ആദ്യ മൂന്നില്‍ ഇടംനേടി യുഎഇയുടെ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ പാസ്‌പോര്‍ട്ട് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. ഇത്തവണ 75ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. എത്ര രാജ്യങ്ങള്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കി, വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം, അയാട്ടയില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കാറുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് […]

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന

സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ്, […]

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട!

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാരാണ് പിടിയിലായത്. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 5 എന്നിവിടങ്ങളിൽ നടത്തിയ കർശന പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തിയത്. ആദ്യ പരിശോധനയിൽ ഹാഷിഷ് കൈവശം വെച്ച ഒരാളെയും, തുടർന്ന് നടത്തിയ പരിശോധനകളിൽ മറ്റ് രണ്ട് യാത്രക്കാരെയുമാണ് ലഹരിമരുന്നുമായി കസ്റ്റംസ് സംഘം പിടികൂടിയത്. പിടിക്കപ്പെട്ട മൂന്ന് പേരെയും കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് […]

അഭ്യൂഹങ്ങൾക്ക് വിരാമം

പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മദ്ധ്യമേഖലാ ജാഥയുടെ പോസ്റ്ററും മാലകളും കൊണ്ടുവച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സൂചന. പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണെന്ന് കണ്ടെത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തെളിഞ്ഞത്. കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെക്കൊണ്ട് ആരെങ്കിലും ചെയ്യിച്ചതാണോ എന്ന് സിപിഎമ്മും കോൺഗ്രസും ഒരുപോലെ സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇരുമുന്നണികളും തമ്മിൽ പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ്. […]

ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു

ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി 16 ഏകദിനവും 57 ട്വന്റി 20 യും കളിച്ച സഞ്ജു സാംസണ് ലോകകപ്പിൽ അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. 2024 ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ഇക്കുറിയും ആദ്യ മത്സരത്തിൽ സഞ്ജു ഇലവനിലുണ്ടായിരുന്നില്ല. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയതോടെയാണ് നമീബിയക്കെതിരേ ഓപ്പണറായി എത്തിയത്. നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പതറിയ സഞ്ജുവായിരുന്നില്ല മൈതാനത്ത്. റൂബൻ ട്രംപൽമാൻ എറിഞ്ഞ […]

സബ് രജിസ്ട്രാർ ലക്ഷ്‌മി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ജവഹർനഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി മറിച്ചുവിൽക്കാൻ ഒത്താശചെയ്ത കള്ളിക്കാട് സ്വദേശിയായ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്ന് വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. തട്ടിപ്പിന് കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കണ്ടെത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ ഉത്തരവ്. കൈക്കൂലിപ്പണം ലക്ഷ്‌മിയുടെ അക്കൗണ്ടിലെത്തിയതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ബിനാമി ഇടപാടിലേക്കായി മറ്റാരെയെങ്കിലും ഏൽപിച്ചോ അതോ മറ്റേതെങ്കിലും സ്വകാര്യ ധനകാര്യ […]

Back To Top