അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സില്‍  (എസ്.ടി എച്ച്.എസ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളിലെക്കാണ് നിയമനം. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ എം.ടെക്, എം.എസ്.സിയും, പി.എച്ച്.ഡി, നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്ല്‍ പി എച്ച്.ഡി- നെറ്റ് അഭികാമ്യം). പ്രായപരിധി പൊതുവിഭാഗം- 2026 ഫെബ്രുവരി 14ന്  45 വയസ്, ഓ ബി സി 48 വയസ്, എസ്.സി, എസ്.ടി […]

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്സ് ഹോമിയോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു-

യോഗ്യത –  പ്ലസ് ടു, ജി.എന്‍.എം. ഡിപ്ലോമയും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ് (BCCPN) കോഴ്സും KNMC രജിസ്ട്രേഷനും അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം – 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04994 255582

സേവിങ് അക്കൗണ്ട് ആരംഭിച്ചു

തൊഴിലാളി ക്ഷേമനിധി നിയമം 1975 ന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കിട്ടാ കുടിശ്ശിക, ബോണസ്, ഗ്രാറ്റിവിറ്റി, ലഭിക്കാത്ത ശമ്പളം തുടങ്ങിയവ കാര്യക്ഷമമായി സ്വീകരിക്കുന്നതിനും  തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കുന്നതിനുമായി കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ബന്ധന്‍ ബാങ്കില്‍ നിന്നും സേവിങ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബന്ധന്‍ ബാങ്ക് അക്കൗണ്ട് പേര് –  കേരള ലേബര്‍ വെര്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്. അക്കൗണ്ട് നമ്പര്‍ – 20200132018129. ഐ.എഫ്.എസ്.സി – BDBL 0001621. ബ്രാഞ്ച് – […]

ഏഴ് വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം : ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന മരിച്ചത്. ലസ്നക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലക്കും മറ്റൊരു മകള്‍ മിന്‍സക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി […]

ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചതായി ആരോപണം. ചക്കപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസില്‍ കുടുംബം പരാതി നല്‍കി. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ശ്വാസതടസത്തിന് കുഞ്ഞിനെ ആവിപിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകളെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിനെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് പരാതിയില്‍ […]

മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടി മിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. മധ്യ-തെക്കന്‍ ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ സാധ്യതയുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ […]

ദേശീയപാത 66 ആറുവരിയാക്കൽ: സംസ്ഥാനത്ത് 184.83 കി.മീ. പണി പൂർത്തിയായി

കാസർകോട്: സംസ്ഥാനത്ത് 184.83 കിലോമീറ്ററിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പണി പൂർത്തിയായി. 538.76 കിലോമീറ്റർ ഭാഗത്തെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ ശരാശരി നിർമാണപുരോഗതി 72.50 ശതമാനമാണ്. ഇതിൽ 29.83 കിലോമീറ്റർ വരുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ഭാഗമാണ് ഏറ്റവും പിന്നിൽ. ഇവിടെ 45.25 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ പണി പൂർത്തിയാകാനുള്ള ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിർമാണപുരോഗതി 80 ശതമാനത്തിനുമുകളിലാണ്. കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ, അരൂർ-തുറവൂർ തെക്ക്, കടമ്പാട്ടുകോണത്തേക്കുള്ള കൊല്ലം ബൈപ്പാസ് എന്നിവിടങ്ങളിലും നിർമാണ പുരോഗതി […]

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പ്രസിദ്ധമായ പൊങ്കാല നടക്കുക. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പൊങ്കാല നടക്കുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. അതേസമയം പൊങ്കാലയോടനുബന്ധിച്ച് അപകടങ്ങൾ ഒഴിവാക്കാൻ […]

ലഹരിമാഫിയ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെൻചോ’യെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിലാണ് സൈന്യവും എൽ മെൻചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ 59-കാരനായ എൽ മെൻചോയെ മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. അതേസമയം, എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ അനുയായികൾ മെക്‌സിക്കോയിൽ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിലായി കലാപം വ്യാപിച്ചതായും റിപ്പോർട്ടുകളിൽ […]

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം പിന്നീട്.

Back To Top