പെണ്ണും പൊറാട്ടും ട്രെയിലർ കണ്ട് അമ്പരന്ന് മലയാളികൾ

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. മോഹൻലാൽ, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ബേസിൽജോസഫ് , മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിബി മലയിൽ, രഞ്ജിത് തുടങ്ങി പ്രമുഖർ സോഷ്യൽ മീഡിയയയിലൂടെ വളരെ ആവേശത്തോടെ ട്രെയില‌ർ പങ്കുവച്ചു . സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ […]

സ്ത്രീ സൗഹൃദം പ്രഖ്യാപനങ്ങളിൽ പോരാ

തിരുവനന്തപുരം : ഏത് അർദ്ധരാത്രിയിലും പുറത്തിറങ്ങി നടക്കാനാകുന്ന,ഏറ്റവും സുരക്ഷിത നഗരമായി തലസ്ഥാനം മാറണമെന്നാണ് നഗരത്തിലെ സ്ത്രീകളുടെ ആവശ്യം. നിർഭയമായി ജീവിക്കാനുള്ള ധൈര്യം ഓരോരുത്തർക്കും വരുമ്പോഴാണ് ഒരു നഗരം പൂർണമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും,കേരള പൊലീസിന്റെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലതും ഇന്ന് കടലാസിൽ മാത്രം ഒതുങ്ങി. ചിലതാണെങ്കിലോ പേരിനുമാത്രം നടപ്പാക്കി. ഇന്നും പൊതു സ്ഥലങ്ങളിൽപ്പോലും സ്ത്രീകളോടുള്ള ആക്രമണങ്ങളും അപമാനവും സ്ഥിരമാണ്. കോടികൾ മുടക്കി കേന്ദ്ര – സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് […]

സ്ഥലംമാറ്റ മാനദണ്ഡങ്ങൾ

കൊച്ചി : ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് മാനദണ്ഡങ്ങളിൽ അപാകതകളെന്ന് ആരോപണം. പതിറ്റാണ്ടിലേറെയായി അന്യജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള വഴിയടയുമെന്ന ആശങ്കയിൽ അദ്ധ്യാപകർ. അന്യജില്ലയിലെ (ഔട്ട് സ്റ്റേഷൻ) സർവീസിനുശേഷം തിരിച്ചെത്തുന്ന അദ്ധ്യാപകർ സ്വന്തം ജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ, ഔട്ട് സ്റ്റേഷൻ സർവീസ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടു വർഷത്തിനു ശേഷം സ്ഥലം മാറ്റുമ്പോൾ പതിറ്റാണ്ടിലേറെ അന്യജില്ലകളിലുള്ള അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് വരാൻ സാഹചര്യം ലഭിക്കുമായിരുന്നു. രണ്ടു […]

സ്വന്തം ഭൂമിയിൽ ഈ മരമുണ്ടോ?

തിരുവനന്തപുരം : സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം നിലവിൽ വന്നു. നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വില്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദനക്കൃഷി നടത്തി കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരമുണ്ടായതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതി ഇതിനോടകം ആരംഭിച്ചതായും മന്ത്രി […]

സർക്കാരിന്റെ ഉറപ്പുകൾ പാഴായി

തിരുവനന്തപുരം : ശമ്പളപരിഷ്‌കരണ കുടിശികയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന സർക്കാർ ഉറപ്പുകൾ പാഴായതോടെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ 16 മുതൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. അക്കാഡമിക് ബഹിഷ്‌കരണവും ആരംഭിക്കും. 19 മുതൽ അനിശ്ചിതകാലത്തേക്ക് അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ, പോസ്റ്റുമോർട്ടം പരിശോധന എന്നിവയെ സമരം ബാധിക്കില്ല. 26 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. […]

മണിയൻപിള്ള രാജുവിന്റെ മകന്റെ കാർ അപകടത്തിൽപെട്ടു

കൊടുങ്ങല്ലൂർ : നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ‘മസ്തിഷ്‌കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാടുണ്ടായി. അടുത്തിടെയാണ് തിരുവനന്തപുരത്ത് രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം.

കനഗോലു സർവെ : നാല് ജില്ലകളിൽ കോൺ ക്ഷീണിക്കും

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി അധികാരത്തിലേറുമെന്ന് യു.ഡി.എഫ് സ്വപ്നം കാണുമ്പോഴും, നാല് ജില്ലകളിൽ കോൺഗ്രസിന്റെ നില തൃപ്തികരമല്ലെന്ന് സർവെ റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ,പാലക്കാട് ജില്ലകളിൽ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശാരദൻ സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നത്. യു.ഡി.എഫ് തിളക്കമാർന്ന പ്രകടനം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലെ കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം അപ്പാടെ വിഴുങ്ങിയിട്ടില്ലെങ്കിലും, നാല് ജില്ലകളുടെ കാര്യത്തിൽ അവർക്കും സംശയമില്ല. നേരത്തെ പ്രതിപക്ഷ നേതാവ് […]

കൊടിമരം പുനഃപ്രതിഷ്ഠ : വിജിലൻസ് പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം : ശബരിമലയിൽ 2017ൽ കൊടിമരം പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിറക്കി. ദക്ഷിണമേഖലാ വിജിലൻസ് എസ്.പി മഹേഷിനാണ് മേൽനോട്ടച്ചുമതല. തിരുവനന്തപുരം യൂണിറ്റ് ഒന്നിലെ ഡിവൈ.എസ്‌‌.പി സി.എസ്.ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ദക്ഷിണമേഖല റേഞ്ച് സി.ഐ അജി ജി.നാഥ്,പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ സി.ഐ ആർ.രാജേഷ് കുമാർ,തിരുവനന്തപുരം പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ സജി ശങ്കർ എന്നിവരും സംഘത്തിലുണ്ട്. 30 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. ഇന്നുമുതൽ അന്വേഷണം തുടങ്ങും.

കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി

തിരുവനന്തപുരം : ആദ്യം കെട്ടുറപ്പുള്ള തിരക്കഥ തയ്യാറാക്കി. പിന്നാലെ രൂപസാദൃശ്യമടക്കം അനിയോജ്യരായ കഥാപാത്രങ്ങളെ കണ്ടെത്തി. എല്ലാം പ്ലാൻ പ്രകാരം മുന്നോട്ടുപോയി. പക്ഷേ വിജയിച്ചു എന്നു കരുതിയ തട്ടിപ്പ് നാടകം അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടിയുടെ ഭൂമിതട്ടിപ്പിനൊടുവിൽ സബ് രജിസ്ട്രാർ കൂടി അറസ്റ്റിലായപ്പോൾ ചിത്രം പൂർണമായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകളുണ്ടാക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് വനിതാ സബ് രജിസ്ട്രാറെ […]

കാലിക്കറ്റിൽ വിസിയെ അവഹേളിച്ച് എസ്എഫ്‌ഐയുടെ പേരിൽ ബാനർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറെ അവഹേളിക്കുന്ന വാചകങ്ങളോടുകൂടിയ ബാനർ. ഞായറാഴ്ച രാത്രിയോടെ ഉയർന്ന ബാനർ അടുത്തദിവസം രാത്രിയോടെ അപ്രത്യക്ഷമായി.’ഓടിയൊളിച്ചാൽ ഒതുങ്ങുന്നതല്ല വിദ്യാർഥിസമരങ്ങൾ; കുട്ട രവി മറുപടി തന്നേപറ്റൂ’ എന്ന വാചകത്തോടെയാണ് എസ്.എഫ്.ഐ. എന്ന പേരിൽ ഭരണകാര്യാലയത്തിനു മുന്നിലായി ബാനറുയർന്നത്. സർവകലാശാലാ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് കാമ്പസിൽ വൈഫൈ സംവിധാനം ഒരുക്കണമെന്നുള്ളടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ. ആറിന് സമരം സംഘടിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെ വി.സി. ഇറങ്ങിപ്പോയതാണ് ബാനർ പ്രതിഷേധത്തിനുപിന്നിൽ. വ്യക്തിപരമായ കാരണങ്ങളാലാണ് ചർച്ച പൂർത്തീകരിക്കാതെ […]

Back To Top