ബെംഗളൂരുവിൽ വാഹനാപകടം
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ ഒരേ കോളേജിലെ വിദ്യാർഥികളാണ്. […]



